ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി, സ്വര്‍ണം ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിന്

ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഇന്ത്യയുടെ നീരജ് ചോപ്ര. 87.86 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് വെളളി സ്വന്തമാക്കിയത്. മുന്‍ ലോകചാമ്പ്യന്‍ ഗ്രനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിനാണ് സ്വര്‍ണം. 87.87 മീറ്റര്‍ എറിഞ്ഞാണ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും സമ്മാനതുകയായ 30,000 യുഎസ് ഡോളറും പീറ്റേഴ്‌സ് നേടിയത്. വെറും ഒരു സെന്റീമീറ്റര്‍ വ്യത്യാസത്തിലാണ് നീരജിന് സ്വര്‍ണം നഷ്ടമായത്. ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ 85.97 മീറ്ററുമായി മൂന്നാമതെത്തി.

ALSO READ: വേമ്പനാട്ടുകായൽ നീന്തി കടന്ന് ആറു വയസ്സുകാരൻ്റെ സാഹസികം; വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് വൈക്കം സ്വദേശിയായ കൊച്ചുമിടുക്കൻ

2022-ല്‍ സൂറിക്കില്‍ നടന്ന ഡയമണ്ട് ലീഗ് കിരീടം നേടിയ നീരജ് ചോപ്ര, ജാവലിന്‍ത്രോയിലെ ഡയമണ്ട് ലീഗ് സീസണ്‍ റാങ്കിങ്ങില്‍ നാലാമതാണ്. 2022ല്‍ 88.44 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് ഒന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷം 83.80 മീറ്റര്‍ ദൂരം എറിഞ്ഞ നീരജ് രണ്ടാമതായപ്പോള്‍ 84.24 മീറ്റര്‍ ഏറിഞ്ഞ് ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്ലെജ് ഒന്നാമതെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News