നന്നായി പഠിക്കണം,ഒരുപാട് പഠിക്കണം,എങ്കിലെ നന്നായി ജീവിക്കാന്‍ കഴിയൂ എന്നൊക്കെ നാം എപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍, പഠിച്ചാല്‍ മാത്രമല്ല ജീവിക്കാന്‍ കഴിയൂ എന്ന് തെളിയിച്ചിരിക്കുകയാണ് ഡയാന തകാസോവ എന്ന 34 -കാരി. കയ്യില്‍ ഒരു ഡിഗ്രി പോലുമില്ലാതെ വര്‍ഷത്തില്‍ 50 ലക്ഷത്തിന് മുകളില്‍ സമ്പാദിക്കുകയാണ് ഈ യുവതി.
ഒരുപാട് പണമുള്ള കുടുംബത്തിലായിരുന്നില്ല അവള്‍ ജനിച്ചതും വളര്‍ന്നതും. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ സെന്റ് ആല്‍ബന്‍സിലാണ് ഡയാന താമസിക്കുന്നത്. തന്റെ ജോലിയിലൂടെ അവള്‍ വര്‍ഷത്തില്‍ £60,000 വരെ സമ്പാദിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതായത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം 62 ലക്ഷത്തിന് മുകളില്‍.
ഫ്യുവല്‍ ടാങ്ക് ഡ്രൈവറാണ് ഡയാന. ഹോയി എന്ന പ്രശസ്തമായ സ്ഥാപനത്തിലാണ് അവള്‍ ജോലി ചെയ്യുന്നത്. ഡയാനയുടെ ബേസിക് സാലറി വര്‍ഷത്തില്‍ £55,000 (57,72,321.50 ഇന്ത്യന്‍ രൂപ) ആണ്. കൂടാതെ, ബോണസായി വര്‍ഷത്തില്‍ £2,000 വരെ കിട്ടും. ഒപ്പം, ഓവര്‍ ടൈം എടുക്കാനുള്ള സാഹചര്യമുണ്ട്.
സ്ലോവാക്യയിലെ ഒരു ചെറിയ ?ഗ്രാമത്തിലാണ് അമ്മയ്ക്കും അച്ഛനും മൂത്ത സഹോദരനുമൊപ്പം അവള്‍ വളര്‍ന്നത്. 14 -ാമത്തെ വയസ്സ് മുതല്‍ ഡയാന ഒഴിവുസമയങ്ങളില്‍ ജോലി ചെയ്ത് തുടങ്ങിയിരുന്നു. അങ്ങനെ ഫാമില്‍ ജോലി ചെയ്യുമ്പോഴാണ് അവിടെയുള്ള വലിയ വാഹനങ്ങള്‍ എടുത്ത് ശീലിക്കുന്നത്.
ALSO READകെഎസ്‌ആർടിസി ചലോ ആപ്പ്; സ്ഥിരം യാത്രക്കാർക്ക് സൗജന്യയാത്ര ഉണ്ടാവുമോ?
അവിടം മുതല്‍ തന്നെയാണ് വലിയ വലിയ വാഹനങ്ങള്‍ ഓടിക്കാനുള്ള ആഗ്രഹവും അവളില്‍ ശക്തമായിത്തീരുന്നത്. 19 വയസ്സ് വരെ അവള്‍ മികച്ച രീതിയില്‍ വിദ്യാഭ്യാസം തുടര്‍ന്നു. എന്നാല്‍, പിന്നാലെ വിവാഹം കഴിയുകയും ഗര്‍ഭിണിയാവുകയും ചെയ്തു. ശേഷം പഠിക്കാന്‍ പോയില്ല. 2010 -ല്‍ 21 -ാമത്തെ വയസ്സില്‍ മകന് ജന്മം നല്‍കി. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവുമായി പിരിയുകയും ചെയ്തു. പിന്നാലെ, യുകെ -യിലെത്തിയ അവള്‍ അവിടെ വിവിധ ജോലികള്‍ ചെയ്തു.
ഒരുപാട് നാളുകള്‍ കഠിനാധ്വാനം ചെയ്ത ശേഷമാണ് അവള്‍ക്ക് ഹോയിയില്‍ ഫ്യുവല്‍ ടാങ്ക് ഡ്രൈവറായിട്ടുള്ള ഈ സ്വപ്നജോലി നേടിയെടുക്കാന്‍ സാധിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here