പാലുത്പാദനത്തിൽ ഇടിവ്; കടുത്ത വേനലിൽ പ്രതിസന്ധിയിലായി ക്ഷീര കർഷകർ

വേനൽ കടുത്തതോടുകൂടി വൻപ്രതിസന്ധിയിലായിരിക്കുകയാണ് ക്ഷീര കർഷകർ. ജലാശയങ്ങൾ വറ്റിയതോടുകൂടി ജല ദൗർലഭ്യവും, കുന്നുകൾ പൂർണമായും കരിഞ്ഞുണങ്ങിയതോടെ പുല്ലിന്റെ ലഭ്യത ഇല്ലാതായതും പ്രതിസന്ധിയുടെ ആക്കം വർദ്ധിപ്പിക്കുകയാണ്. വർദ്ധിച്ച ചൂട് പാൽ ഉൽപാദനത്തിൽ വലിയ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്.

Also Read: സി എച്ച് കണാരനെതിരായ ചരിത്ര വിരുദ്ധ പ്രസ്താവന; സി ദാവൂദും സ്‌മൃതി പരുത്തിക്കാടും മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ

കടുത്ത വേനൽ ക്ഷീര മേഖലയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. പാലുല്പാദനത്തിൽ വലിയ രീതിയിലുള്ള കുറവ് നിലവിൽ ഉണ്ടായിട്ടുണ്ട്. പശുക്കളെ ശരീര ഊഷ്മാവ് കൂടാതെ സംരക്ഷിക്കുന്നതിന് ധാരാളം ജലം ആവശ്യമുണ്ട് . പുല്ലിന്റെ ലഭ്യതയാണ് മറ്റൊരു പ്രതിസന്ധി. കുന്നുകൾക്ക് തീപിടിച്ചതും നട്ടു പരിപാലിച്ചിരുന്ന തീറ്റപ്പുല്ല് കരിഞ്ഞുണങ്ങിയതും, തമിഴ്നാട്ടിൽ നിന്നുള്ള കച്ചി വരവ് കുറഞ്ഞതും ക്ഷീര മേഖലയെ പിന്നോട്ടടിക്കുകയാണ്.

Also Read: ഒടുവില്‍ നിലപാടില്‍ മലക്കംമറിഞ്ഞ് റോബര്‍ട്ട് വാദ്ര; രാഷ്ട്രീയ പ്രവേശനത്തില്‍ പുതിയ തീരുമാനം ഇങ്ങനെ

പശുക്കൾ ചുരത്തുന്ന പാലിന്റെ അളവ് ചൂട് കടുത്തതോടെ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.പാൽ സംഭരണ കേന്ദ്രങ്ങളിൽ മുൻപ് അളന്നിരുന്നതിന്റെ പകുതി പാൽ മാത്രമാണ് ഇപ്പോൾ അളക്കുന്നത്. ക്ഷീര വികസന വകുപ്പ് കർഷകർക്ക് സഹായകരമാകുന്ന രീതിയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News