വോട്ടെണ്ണല്‍ തുടങ്ങുംമുമ്പ് വിജയാഘോഷവും മധുരവിതരണവും; ഹരിയാനയില്‍ കോണ്‍ഗ്രസിന് വിനയായത് അമിത ആത്മവിശ്വാസമോ?

haryana-election-congress

വോട്ടെണ്ണല്‍ തുടങ്ങുംമുമ്പ് വിജയാഘോഷം നടത്താന്‍ തക്കവിധം തീവ്രമായ ആത്മവിശ്വാസത്തിലായിരുന്നു ഹരിയാനയിലെ കോണ്‍ഗ്രസ്. എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് വലിയ സാധ്യതകളാണ് നല്‍കിയത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു കാറ്റ്.

Also Read: https: ബിജെപിയോട് ബൈ പറഞ്ഞിട്ടും ജനവികാരം അനുകൂലമായില്ല; ഹരിയാന മുന്‍ ഉപമുഖ്യമന്ത്രി പിന്നില്‍

എന്നാല്‍, പത്ത് മണിയായതോടെ ബിജെപി മുന്നിലേക്ക് വരുന്ന സ്ഥിതിവിശേഷമുണ്ടായി. കര്‍ഷക സമരം, അഗ്നിവീര്‍, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, തൊഴിലില്ലായ്മ, വിലക്കയറ്റം, സര്‍ക്കാര്‍വിരുദ്ധ വികാരം അടക്കമുള്ള ഘടകങ്ങള്‍ ബിജെപിക്ക് പ്രതികൂലമായിരുന്നു.

അതിനാലാണ് കോണ്‍ഗ്രസിന് വലിയ സാധ്യതകള്‍ കല്‍പ്പിക്കപ്പെട്ടത്. എന്നാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ പോരും സഖ്യത്തിലെ പ്രശ്നങ്ങളും കാരണം ഈ ഘടകങ്ങള്‍ മുതലാക്കാന്‍ അവര്‍ക്കായില്ല. ഇന്ത്യ സഖ്യത്തിലെ കോണ്‍ഗ്രസും എഎപിയും ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിച്ചത് ബിജെപി വിരുദ്ധ വോട്ടുകള്‍ ചിതറാന്‍ ഇടയാക്കിയെന്നത് വ്യക്തമാണ്. ഐഎന്‍എല്‍ഡി- ബിഎസ്പി, ജെജെപി- ആസാദ് സമാജ് പാര്‍ട്ടി എന്നിവരുടെ മത്സരവും ബിജെപിക്ക് അനുകൂലമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News