‘ഞാൻ ഒളിച്ചോടിയിട്ടില്ല, ഇന്ത്യയിലേക്ക് മടങ്ങി വരും: പാപ്പരത്ത പ്രതിസന്ധിക്കിടെ പ്രതികരിച്ച് ബൈജു രവീന്ദ്രൻ

byjus raveendran

പാപ്പരത്ത പ്രതിസന്ധിക്കിടെ പ്രതികരണവുമായി എജ്യുടെക്ക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ. നിലവിലുള്ള പാപ്പരത്ത പ്രതിസന്ധി മൂലമാണ്  ഇന്ത്യ വിട്ടതെന്ന ആരോപണങ്ങൾ അദ്ദേഹം പൂർണ്ണമായും നിഷേധിച്ചു. പ്രശ്നങ്ങളെ തുടർന്ന് താൻ ഒളിച്ചോടിയതല്ലെന്നും ഇന്ത്യയിലേക്ക് ഉടൻ മടങ്ങി വരുമെന്നും അദ്ദേഹം വിർച്വൽ പ്രസ്സ് കോൺഫറൻസിൽ പറഞ്ഞു.

ALSO READ; ഇത് കത്തല്ല, സാധനം വേറെ! ബംഗളൂരുവിൽ പോസ്റ്റ് ഓഫിസുവഴി കടത്താൻ ശ്രമിച്ച് 21 കോടിയുടെ മയക്കുമരുന്ന് പിടികൂടി

” പ്രശ്നങ്ങൾ മൂലമാണ് ഞാൻ രാജ്യം വിട്ടതെന്ന് ആളുകൾ പറയുന്നത് വളരെ ദൗർഭാഗ്യകരമാണ്. എൻ്റെ പിതാവിൻ്റെ ചികിത്സയ്ക്കായാണ് ഞാൻ ഒരു വർഷത്തേക്ക് ദുബായിൽ വന്നിരിക്കുന്നത്. ഞാൻ വ്യക്തമായി പറയട്ടെ, ഞാൻ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടിയായതല്ല,ഇന്ത്യയിലേക്ക് മടങ്ങി വരും. എന്നാൽ സമയം ഇതുവരെ നിശ്ചയിച്ചിട്ടില്ല”- ബൈജു രവീന്ദ്രൻ പറഞ്ഞു.

ALSO READ; കൊൽക്കത്തയിലെ ഇഎസ്ഐ ആശുപത്രിയിൽ തീപിടിത്തം; ഐസിയുവിലായിരുന്ന രോഗി മരിച്ചു

2022ൽ 22 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന ബൈജൂസ്‌ അസാധാരണമായ സാമ്പത്തിക പ്രതിസന്ധി മൂലമാണ് കൂപ്പുകുത്തിയത്.2024 ജൂണിൽ, സ്‌പോൺസർഷിപ്പ് ഇടപാടുമായി ബന്ധപ്പെട്ട 158.9 കോടി രൂപ നൽകുന്നതിൽ കമ്പനി വീഴ്ച വരുത്തിയെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആരോപിച്ചതിനെത്തുടർന്ന് ആണ് ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾ ആരംഭിച്ചത്. ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് യുഎസ് ആസ്ഥാനമായുള്ള സാമ്പത്തിക സ്ഥാപനമായ ഗ്ലാസ് ട്രസ്റ്റും ബൈജുവും ബിസിസിഐയും തമ്മിലുള്ള ഒത്തുതീർപ്പിനെ എതിർത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News