മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അവസാന നാളുകളെ കുറിച്ച് സംസാരിക്കുകയാണ് കമ്പളക്കാട് സ്വദേശിനി അനുഷിയ ഷെറിൻ. മരണത്തിന് മുൻപുള്ള ദിവസങ്ങളിൽ അദ്ദേഹത്തെക്കണ്ടപ്പോൾ തിരിച്ചറിയാൻ പോലും കഴിയാത്ത രൂപമായിരുന്നുവെന്നും, പേര് നോക്കിയപ്പോഴാണ് അത് പ്രിയപ്പെട്ട നേതാവാണെന്ന് തിരിച്ചറിഞ്ഞതെന്നും അനുഷിയ ഷെറിൻ പറയുന്നു.
Also read: ശോഭ സുരേന്ദ്രനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം
ഉമ്മൻചാണ്ടിയെ ചികിത്സിച്ച ബെംഗളൂരു ചിന്മയാമിഷൻ ആശുപത്രിയിലെ കാർഡിയോളജി എക്കോ ടെക്നീഷ്യൻ സോനോഗ്രാഫറാണ് അനുഷിയ ഷെറിൻ. തുടക്കത്തിൽ കേരളത്തിൽ നിന്നുള്ള ഒരു വി.ഐ.പി ആണെന്ന് മാത്രമേ അറിഞ്ഞിരുന്നുള്ളൂ എന്നും, പ്രിയപ്പെട്ട നേതാവിന്റെ ചികിത്സയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ചാരിതാർഥ്യവും തോന്നിയെന്നും ഷെറിൻ മനസ്സ് തുറന്നു.
‘എക്കോ, ഇ സി ജി പരിശോധനകൾ നടത്തുമ്പോഴും ഇത് കേരളത്തിലെ ഒരു വി ഐ പി എന്നുമാത്രമേ മനസ്സിലായിരുന്നുള്ളു. ക്ഷീണംമൂലം അദ്ദേഹത്തിന്റെ ശരീരം അത്രയ്ക്ക് ശോഷിച്ചുപോയിരുന്നു. അതുകൊണ്ടായിരിക്കാം പരിചിതമുഖമായിരുന്നിട്ടും തിരിച്ചറിയാതെപോയത്. കുറേസമയം കഴിഞ്ഞപ്പോഴാണ് രോഗിയുടെ പേര് ശ്രദ്ധിക്കുന്നത്.ജനകീയനായ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ആശുപത്രിക്കിടക്കയിലുള്ള ശോഷിച്ച ശരീരത്തിനുടമയെന്ന് തിരിച്ചറിഞ്ഞപ്പോൾ ഏറെ ആശ്ചര്യവും സങ്കടവുമുണ്ടായി. ഒപ്പം പ്രിയപ്പെട്ട നേതാവിന്റെ ചികിത്സയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ചാരിതാർഥ്യവും തോന്നി’, അനുഷിയ പറഞ്ഞു.
Also read : അമ്പത്താറിഞ്ചിന്‍റെ മുതലക്കണ്ണീര്‍, മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ രൂക്ഷമായി പരിഹസിച്ച് ‘ദി ടെലിഗ്രാഫ്’
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here