ആര്‍.എല്‍.വി രഘുനാഥ് കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു

കഥകളി നടന്‍ ആര്‍.എല്‍.വി. രഘുനാഥ് മഹിപാല്‍ കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി നടത്തുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

also read; മണിപ്പൂരിൽ കലാപം രൂക്ഷം; 15 വീടുകൾക്ക് തീയിട്ടു; പരുക്കേറ്റ പൊലീസുകാരൻ മരിച്ചു

കഥകളിയുടെ പുറപ്പാടില്‍ പങ്കെടുത്ത ശേഷം, ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങില്‍ അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രഘുനാഥ് മഹിപാലിനെ ഉടന്‍ തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളം കാഞ്ഞിരമുറ്റം കൊല്ലാനിരപ്പേല്‍ മഹിപാലിന്റെയും രതിയുടെയും മകനാണ് രഘുനാഥ്.

also read; മണിപ്പൂരിൽ നടക്കുന്നത് വംശീയ ഉന്മൂലനം: അരുന്ധതി റോയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News