കാസർകോട്‌ ജില്ലാ രജിസ്‌ട്രാർ ലോഡ്‌ജിൽ മരിച്ച നിലയിൽ

കാസർകോട്‌ ജില്ലാ രജിസ്‌ട്രാറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ടി ഇ മുഹമ്മദ്‌ അഷ്‌റഫിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മലപ്പുറം കോട്ടയ്ക്കൽ സ്വദേശിയാണ്‌ മരിച്ച അഷ്‌റഫ്. കാസർകോട്‌ ദേശീയപാതക്കരികിലെ ഹോട്ടൽ ഹൈവേ കാസിലിലെ റുമിലെ ബാത്ത്‌ റൂമിലാണ്‌ അഷ്‌റഫിനെ അവശനിലയിൽ കണ്ടത്‌.

Also Read: മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ യെല്ലോ,നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കഴിഞ്ഞ 19 മുതൽ ഇവിടെ താമസിച്ചുവരികയായിരുന്നു ഇയാൾ. തിങ്കളാഴ്‌ച രാവിലെ റൂം ഒഴിവാകുമെന്ന്‌ അറിയിച്ചിരുന്നതാണ്‌. തിങ്കൾ രാവിലെ ഒമ്പതായിട്ടും കാണാത്തതിനെതുടർന്ന്‌ ജീവനക്കാർ റൂം തള്ളിത്തുറന്ന്‌ കയറിയപ്പോൾ കുളിമുറിയിൽ ബോധരഹിതനായി വീണുകിടക്കുകയായിരുന്നു.ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചെന്ന്‌ അറിയിക്കുകയായിരുന്നു.

Also Read: സോഷ്യല്‍ മീഡിയ തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകി കേരളാപൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News