ഉള്‍ക്കടലില്‍ നങ്കൂരമിട്ടിരുന്ന ടഗ്ഗുകളില്‍ നിന്നും ബാര്‍ജുകളില്‍ നിന്നും ഡീസല്‍ ഊറ്റി; നാല് പേര്‍ പിടിയില്‍

അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് കൊണ്ടുവന്ന് ഉള്‍ക്കടലില്‍ നങ്കൂരമിട്ടിരുന്ന ടഗ്ഗുകളില്‍ നിന്നും ബാര്‍ജുകളില്‍ നിന്നും ഡീസല്‍ ഊറ്റിയ സംഘത്തിലെ നാല് പേര്‍ പിടിയില്‍. മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. 35 ലിറ്റര്‍ വീതം കൊള്ളുന്ന 57 കന്നാസുകളിലായി രണ്ടായിരം ലിറ്റര്‍ ഡീസല്‍ പൊലീസ് പിടികൂടി. മോഷ്ടിച്ച ഇന്ധനം കരയില്‍ എത്തിക്കാന്‍ കൊണ്ടുവന്ന ഫൈബര്‍ ബോട്ടും, കടത്താന്‍ ശ്രമിച്ച പിക്കപ്പ് വാനും കണ്ടെടുത്തു.

ALSO READ:മലയാളത്തിലെ ആദ്യ ഫോക്സി ആക്ഷൻ സർവൈവൽ ചിത്രത്തിന്റെ ടീസർ പുറത്ത്

വിഴിഞ്ഞം കോട്ടപ്പുറം കരയടി വിളയില്‍ ദിലീപ്(32), കോട്ടപ്പുറത്ത് നിന്ന് മുല്ലൂര്‍ സുനാമികോളനിയില്‍ വാടകയ്ക്ക് താമസിക്കുന്ന റോബിന്‍ (37), കോട്ടപ്പുറം തുലവിള ജീവാ ഭവനില്‍ ശ്യാം(24), മുക്കോല കാഞ്ഞിരംവിളയില്‍ ഷിജിന്‍ (21 ) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. പിക്കപ്പ് വാന്‍ ഡ്രൈവര്‍ വിഴിഞ്ഞം സ്വദേശി റോബിനും മറ്റ് രണ്ട് പേരും രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു.

ALSO READ:കുവൈറ്റില്‍ വിസനിയമ ലംഘകര്‍ക്ക് വിസ പുതുക്കുന്നതിന് അവസരം

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. രാത്രിയില്‍ വള്ളത്തില്‍ ഡീസല്‍ കടത്തുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പഴയ വാര്‍ഫില്‍ പൊലീസ് സംഘം എത്തിയത്. ഫൈബര്‍ വള്ളത്തില്‍ കൊണ്ടുവന്ന ഇന്ധനം വാര്‍ഫില്‍ ഇറക്കി വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ച സംഘത്തെ കൈയ്യോടെ പിടികൂടുകയായിരുന്നു. തുറമുഖ നിര്‍മ്മാണം പുരോഗമിക്കുന്നതിനാല്‍ മുതലപ്പൊഴിയില്‍ നിന്ന് കടല്‍ ഫിത്തി നിര്‍മ്മിക്കുന്നതിന് കല്ലുമായി എത്തിയ ബാര്‍ജുകളും ടഗ്ഗുകളും ബോട്ടുകളും ഉള്‍പ്പെടെ നിരവധി യാനങ്ങള്‍ കടലില്‍ നങ്കൂരമിട്ടിരുന്നു. വൈകുന്നേരങ്ങളില്‍ ബാര്‍ജുകളിലെയും മറ്റും തൊഴിലാളികള്‍ ബോട്ടില്‍ കരയിലെത്തും. പിന്നെ വിജനമായ കടലില്‍ കിടക്കുന്ന യാനങ്ങളില്‍ നിന്നാണ് സംഘത്തിന്റെ ഡീസല്‍ ഊറ്റല്‍. സംഭവമറിഞ്ഞ അദാനി ഗ്രൂപ്പ് അധികൃതര്‍ വിഴിഞ്ഞം സ്റ്റേഷനില്‍ പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News