വാര്‍ധക്യത്തിലെ ഡയറ്റിനും ഇപ്പോള്‍ പ്രാധാന്യമേറിവരികയാണ്. ആരോഗ്യത്തോടെയുള്ള ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന് അല്പം ശ്രദ്ധ ആഹാരം കഴിക്കുന്ന കാര്യത്തില്‍ പ്രായമുള്ളവരും സ്വീകരിക്കണം. പക്ഷേ, എത്ര പേര്‍ക്ക് ഈ ഡയറ്റിനേക്കുറിച്ച് അറിയാം…? വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഭക്ഷണരീതിയേക്കുറിച്ച് മനസ്സിലാക്കി വയ്ക്കുക.
അരി, ബ്രഡ്, ബാര്‍ലി, പഞ്ഞപ്പുല്ല് തുടങ്ങിയ മുഖ്യാഹാരത്തിലൂടെ കാര്‍ബോ ഹൈഡ്രേറ്റിനൊപ്പം വിറ്റാമിനുകളായ ബി 6, ഫോളേറ്റ് ഇവയും നാരുഭക്ഷണവും ലഭിക്കുന്നു.
പ്രാതലിന്: കഞ്ഞി, (പാല്‍ക്കഞ്ഞി) ചെറുപയര്‍, തുവരപ്പയര്‍ ഇവ കറികളായിട്ടുള്ള ഭക്ഷണം.
മാംസം: നന്നായി വേവിച്ച കരള്‍, ചങ്ക് ഇവ മിശ്രിതമാക്കിയ കറികള്‍ ഉച്ചഭക്ഷണത്തിന് നല്‍കാം. വിറ്റാമിന്‍ എ, ബി 12, ഡി, ഇ, തയാമിന്‍ ഫോളേറ്റ്, അയണ്‍, സിങ്ക് ഇവ ലഭിക്കുന്നു.
പച്ചക്കറികള്‍: ഇരുണ്ട പച്ചനിറമുളള ഇലക്കറികളാണ് നല്ലത്. മുരിങ്ങയില, കൊടകനില (പ്രമേഹരോഗികള്‍ക്ക് ഉചിതം) ചീര, തകര, ചേനയുടെ ഇളംതണ്ട്, കോവയ്ക്ക, പാവയ്ക്ക, പയര്‍ കൂമ്പ തുടങ്ങിയ ഇലക്കറികള്‍ ഇവയിലൂടെ വിറ്റാമിന്‍ ബി 6, ഇ, ഫോളേറ്റ്, കാല്‍സ്യം, മഗ്‌നീഷ്യം, അയണ്‍ ഇവ ലഭിക്കുന്നു. ഉരുളക്കിഴങ്ങ്, മുള്ളങ്കി എന്നിവ വിറ്റാമിന്‍ ‘സി’യും നാരും നല്‍കും.
READ ALSO:ദില്ലി മദ്യനയ കേസ്: ആംആദ്‌മി എംപിയുടെ ജാമ്യാപേക്ഷ തള്ളി
പഴങ്ങള്‍: നാരങ്ങ, ഓറഞ്ച്, തക്കാളി ഇവയിലെല്ലാം വിറ്റാമിന്‍ ‘സി’ ധാരാളമുണ്ട്. ആപ്പിള്‍ നല്ലൊരു നാരു ഭക്ഷണമാണ്. ആപ്പിള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു. ഏത്തപ്പഴം കാര്‍ബോഹൈഡ്രേറ്റ്, മഗ്‌നീഷ്യം ഇവ നല്‍കുന്നു. പ്രായമെത്തിയവര്‍ പഴങ്ങളും പച്ചക്കറികളുമായി 500 ഗ്രാം ദിവസവും കഴിക്കണം.
ധാന്യങ്ങള്‍ പൊതുവേ ചെലവുകുറഞ്ഞ പോഷകാഹാരമാണ്. പയര്‍ വര്‍ഗ്ഗങ്ങള്‍ വിവിധയിനം ഭക്ഷണയോഗ്യമായ കായ്കള്‍, വിത്തുകള്‍ ഇവയെല്ലാം ശരീരത്തിനാവശ്യമായ അമിനോ ആസിഡ് നല്‍കും. രക്തത്തിലെ കോളസ്ട്രോളും ധാന്യങ്ങള്‍ നിയന്ത്രിക്കും.
ക്ഷീരോല്‍പ്പന്നങ്ങള്‍: പാല്‍, ചീസ്, തൈര് ഇവയെല്ലാം സമ്പൂര്‍ണ്ണപോഷകങ്ങളാണ്. വിറ്റാമിന്‍ എ, ബി 12, ഫോളേറ്റ് റിബോഫ്ളേവിന്‍, നിയാസിന്‍, കാല്‍സ്യം ഇവയെല്ലാം ക്ഷീരോല്‍പ്പന്നങ്ങളിലുണ്ട്. പ്രായമായവര്‍ക്ക് ദിവസവും 250 മി.ലി. പാല്‍ നല്‍കണം.
READ ALSO:ലാബ് ടെക്‌നീഷ്യന്‍ നിയമനം
മുട്ട: കോഴി, താറാവ് തുടങ്ങിയവയുടെ മുട്ടകളില്‍ വിറ്റാമിന്‍ ‘എ’, ‘ഡി’ തുടങ്ങിയ പോഷകങ്ങള്‍ ഉണ്ട്. കോളസ്ട്രോള്‍ കൂടുമെന്നതിനാല്‍ മുട്ട വിഭവങ്ങള്‍ നിയന്ത്രിക്കുന്നതാണ് നല്ലത്.
മത്സ്യം: ഉയര്‍ന്ന പോഷകങ്ങളും ‘ബി’ വിറ്റാമിനുകളും മത്സ്യത്തില്‍ ധാരാളമുണ്ട്. ശരീരത്തിന് ആവശ്യമുള്ള ഫാറ്റി ആസിഡുകളും മത്സ്യത്തിലൂടെ ലഭിക്കുന്നു. ചാള തുടങ്ങിയ ചെറു മത്സ്യങ്ങള്‍ നന്നായി വറുത്ത് ഉപയോഗിച്ചാല്‍ മുളളുകള്‍ കൂടി കഴിക്കാം. ശരീരത്തിന് ആവശ്യമായ കാത്സ്യം ഈ രീതിയില്‍ ലഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here