ലോക്സഭാ ഇലക്ഷനിലെ തിരുവനന്തപുരത്തെ ഇടതുപക്ഷ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ വോട്ട് രേഖപ്പെടുത്തി. ഏറെ നേരം ക്യുവിൽ നിന്ന് വോട്ട് രേഖപ്പെടുത്തുന്ന പന്ന്യന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വോട്ട് ചെയ്യാനായി എത്രനേരം വേണമെങ്കിലും കാത്തുനിൽക്കുന്ന പന്ന്യനും വോട്ട് ചെയ്യാത്ത ബിജെപിയുടെ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള അന്തരം എത്രയെന്ന് ഈ വീഡിയോ കാണുമ്പോൾ തന്നെ മനസിലാകും എന്നാണ് സോഷ്യൽമീഡിയ ചൂണ്ടിക്കാട്ടുന്നത്.
വോട്ട് പിടിക്കാനായി എല്ലാ അടവുകളും എടുക്കുകയും എന്നാൽ തന്റെ വോട്ട് അവകാശം വിനിയോഗിക്കാത്തതുമായ രാജീവ് ചന്ദ്രശേഖറിനെ പോലെ അല്ല സാധാരണക്കാരിൽ സാധാരണക്കാരനായ പന്ന്യൻ രവീന്ദ്രൻ എന്ന് വീണ്ടും തെളിക്കുകയാണ് ഈ വീഡിയോ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഒരേ മണ്ഡലത്തിലെ രണ്ടു സ്ഥാനാർത്ഥികൾ തമ്മിലുള്ള വ്യത്യാസം എത്രയെന്ന് ഈ വീഡിയോ കാണിച്ചു തരുന്നുവെന്നും സോഷ്യൽമീഡിയ ചൂണ്ടിക്കാട്ടുകയാണ്.
അതേസമയം തന്റെ വോട്ട് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റാൻ കഴിഞ്ഞില്ല എന്നും സമയ പരിധി കഴിഞ്ഞിരുന്നു എന്നുമൊക്കെയാണ് രാജീവ് വോട്ട് ചെയ്യാൻ പോകാത്തതിനെ കുറിച്ച് ന്യായീകരിച്ചത്.നേരിട്ട് ഫ്ലൈറ്റ് ഇല്ലാത്തതുകൊണ്ട് പോകാൻ കഴിഞ്ഞില്ല എന്ന നിസാര കാരണങ്ങളും ബിജെപി സ്ഥാനാർഥി ഉന്നയിക്കുന്നുണ്ട്. തികച്ചും ജനാധിപത്യവിരുദ്ധ നിലപാട് തന്നെയാണിത് എന്നാണ് സോഷ്യൽമീഡിയയിൽ അടക്കം രാജീവ് ചന്ദ്രശേഖറിനെതിരെ പ്രചരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here