പി വി അന്‍വറിനോടുളള സമീപനത്തെ ചൊല്ലി യു ഡി എഫിലും കോണ്‍ഗ്രസ്സിലും ഭിന്നത. പി വി അന്‍വറിന്‍റെ സമര രീതിയോട് യോജിപ്പില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. അന്‍വറിന്‍റെ യു ഡിഎഫ് പ്രവേശനം വരുന്ന യു ഡി എഫ് രാഷ്ട്രീയ കാര്യസമിതി ചര്‍ച്ച ചെയ്യില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.
Also read: നിയമസഭാ തെരഞ്ഞെടുപ്പ്; പോരാട്ടത്തിനൊരുങ്ങി രാജ്യതലസ്ഥാനം
ഡി എം കെ എന്നൊരു പാര്‍ട്ടിയുണ്ടാക്കി. പാര്‍ട്ടി പൊളിയാന്‍ പോവുകയാണെന്ന് തിരിച്ചറിഞ്ഞതോടെ എങ്ങനെയെങ്കിലും യു ഡി എഫില്‍ കയറി കൂടുകഎന്നതാണ് പി വി അന്‍വറിന്‍റെ ഇപ്പോഴത്തെ ലക്ഷ്യം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു കഴിഞ്ഞ ദിവസത്തെ അക്രമസമരം. അന്‍വറിനെ യു ഡി എഫില്‍ എടുത്താല്‍ നിലമ്പൂര്‍ സീറ്റ് കോണ്‍ഗ്രസ്സിന് നഷ്ടപ്പെടും. പകരം മലപ്പുറം ജില്ലയില്‍ ലീഗ് കോണ്‍ഗ്രസ്സിന് മറ്റൊരു സീറ്റ് നല്‍കില്ല. ഈ സാഹചര്യത്തിലാണ് പി വി അന്‍വറിന്‍റെ അക്രമസമരത്തെ യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ തളളിപറഞ്ഞത്.
Also read: ‘മിന്നൽ ഹിറ്റാണ്’; തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേയ്ക്ക് പുതിയ സർവീസ്
പി വി അന്‍വറിനെ യു ഡി എഫില്‍ എടുക്കമെന്ന നിലപാടാണ് കെ സുധാകരനും രമേശ് ചെന്നിത്തലയക്കുമുളളത്. എന്നാല്‍ വി ഡി സതീശന്‍ ശക്തമായി എതിര്‍ക്കുന്നു. പി വി അന്‍വറിന് യു ഡി എഫില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വരും ദിവസങ്ങളില്‍ യു ഡി എഫില്‍ പുകയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here