വെറൈറ്റി ലുക്കും, വെറൈറ്റി ടേസ്റ്റും…! വീട്ടിൽ തന്നെ പരീക്ഷിക്കാം ഗാർലിക് ചിക്കൻ

Garlic Chicken

സ്ഥിരം ശൈലികളിൽ ചിക്കൻ കറി ഉണ്ടാക്കി മടുത്തോ. വീട്ടിൽ ചിക്കൻ വാങ്ങിയാൽ ഒന്നുകിൽ ചിക്കൻ കറി അല്ലെങ്കിൽ ചിക്കൻ ഫ്രൈ എന്ന അവസ്ഥയാണോ. എന്നാൽ അധികം ചേരുവകളില്ലാതെ വീട്ടിൽ തന്നെ വ്യത്യസ്ത ലുക്കിലും ടേസ്റ്റിലുമുള്ള മറ്റൊരു കറി പരീക്ഷിച്ചാലോ. റെസ്റ്റോറന്റിൽ മാത്രം കണ്ടുവരുന്ന ഗാർലിക് ചിക്കൻ ഇനി വീട്ടിൽ തന്നെ പരീക്ഷിച്ച് നോക്കാം.

Also Read: യുനാനി ചികിത്സയ്ക്ക് മകളുമായി എത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി: ഡോക്ടർ അറസ്റ്റിൽ

ആവശ്യമായ ചേരുവകൾ

ചിക്കന്‍ ബ്രെസ്റ്റ് – 500 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
പൊടിച്ച കുരുമുളക് – 1/2 ടീസ്പൂണ്‍
മൈദ- 2.5 ടീസ്പൂണ്‍
എണ്ണ – ആവശ്യത്തിന്
വെണ്ണ – 4 ടീസ്പൂണ്‍
വെളുത്തുള്ളി- ചെറുതായി അരിഞ്ഞത്- 10 അല്ലി
ഗ്രാമ്പൂ – 6
മൈദ- 1/2 ടീസ്പൂണ്‍
ഒറിഗാനോ – 1 ടീസ്പൂണ്‍
ചിക്കന്‍ സ്റ്റോക്ക് – 1 കപ്പ്
നാരങ്ങ നീര് – 1 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
പൊടിച്ച കുരുമുളക് – 3/4 ടീസ്പൂണ്‍
മല്ലിയില- ആവശ്യത്തിന്

Also Read: ഗവൺമെന്റ് ജീവനക്കാരുടെ തൊഴിൽ സമയത്തിൽ ഇളവ്; ഖത്തറിൽ വർക്ക് ഫ്രം ഹോം പ്രാബല്യത്തിൽ

പാകം ചെയ്യുന്ന വിധം

ചിക്കന്‍ ആദ്യം ചെറിയ കഷണങ്ങളാക്കിയെടുക്കണം. അതിലേയ്ക്ക് ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് മാരിനേറ്റ് ചെയ്ത് 15 മിനിട്ട് മാറ്റി വെക്കണം. ശേഷം ഇതിലേക്ക് ആവശ്യത്തിന് മൈദയും ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. ശേഷം ഒരു പാനില്‍ കുറച്ച് എണ്ണ ഒഴിച്ച് ചിക്കന്‍ പൊരിച്ചെടുക്കാം. പൊരിച്ചെടുത്ത ചിക്കന്‍ മാറ്റി വെക്കണം. ശേഷം പാനില്‍ കുറച്ച് ബട്ടര്‍ ചൂടാക്കണം. അതിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേര്‍ത്തുകൊടുക്കാം. കൂടാതെ ഇതൊന്ന് നല്ലതുപോലെ മൊരിഞ്ഞ് വരുമ്പോള്‍ അതിലേക്ക് അര ടീസ്പൂണ്‍ മൈദയും ചേര്‍ത്ത് വഴറ്റിയെടുക്കണം. പിന്നീട് ഇതിലേക്ക് ചിക്കന്‍ സ്റ്റോക്ക് ഒഴിച്ച് കൊടുക്കാം.

ശേഷം ഇതിലേയ്ക്ക് ഒറിഗാനോ, കുരുമുളക് പൊടി, നാരങ്ങ നീര്, അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കിക്കൊടുക്കണം. ഒരു മിനിറ്റോളം ഈ മിശ്രിതം തിളപ്പിക്കണം. ശേഷം വറുത്ത ചിക്കന്‍ കഷണങ്ങള്‍ ഇതിലേക്ക് ചേര്‍ക്കാം. രണ്ട് മൂന്ന് മിനിറ്റ് ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. ഇതിന്റെ വെള്ളം മുഴുവന്‍ വറ്റിപ്പോവുന്നത് വരെ ഇളക്കിക്കൊടുക്കാം.അതിന് ശേഷം ചിക്കനിലേക്ക് അല്‍പം കുരുമുളക് പൊടി ചേര്‍ക്കാം. മല്ലിയിലയും വിതറിയ ശേഷം ചൂടോടെ വിളമ്പാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News