ഡിഫറന്റ് ആര്‍ട് സെന്റർ മാതൃകയെ പ്രശംസിച്ച് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് പാര്‍ലമെന്ററി കമ്മിറ്റി അംഗങ്ങള്‍. ഡിഫറന്റ് ആര്‍ട് സെന്റര്‍ പൊതുജനങ്ങളുടെ കണ്ണ് തുറപ്പിക്കുന്ന സ്ഥാപനമാണെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പറഞ്ഞു. സെന്റർ സന്ദർശിച്ച കമ്മിറ്റി അംഗങ്ങൾ സൗകര്യങ്ങളിൽ സന്തുഷ്ടരായാണ് മടങ്ങിയത്.
18 എംപിമാരടക്കമുള്ള സംഘമാണ് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളുടെ കലാപ്രകടനങ്ങളും ഭിന്നശേഷിക്കാരുടെ സമഗ്ര മുന്നേറ്റത്തിനായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും നേരിൽ കാണാനായി എത്തിയത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി സി മോഹനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡി എ സി സന്ദര്‍ശിച്ചത്. ഡിഫറന്റ് ആര്‍ട് സെന്റര്‍ പൊതുജനങ്ങളുടെ കണ്ണ് തുറപ്പിക്കുന്ന സ്ഥാപനമാണെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി സി മോഹന്‍ പറഞ്ഞു.
Also Read: വന നിയമ ഭേദഗതി ബില്ലിന്റെ കരട് വിജ്ഞാപനം; ആശങ്ക ഒഴിഞ്ഞ സന്തോഷത്തിൽ മലയോര ജനത
“ഉറച്ച ആത്മസമര്‍പ്പണത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ മനോഹരമായി ഇത്തരമൊരു സംരംഭത്തിന് നേതൃത്വം നല്കുവാന് കഴിയൂ. ഗോപിനാഥ് മുതുകാടിന്റെ അര്‍പ്പണ മനോഭാവത്തെ നിറഞ്ഞ മനസ്സോടെ പ്രശംസിക്കുന്നു. ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശനത്തിലൂടെ അര്‍ത്ഥവത്തായ ഒരു ദിനമാണ് കടന്നുപോയത്”. എന്നായിരുന്നു സന്ദർശനത്തിനു ശേഷം പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി സി മോഹന്റെ പ്രതികരണം.
ഇത്തരമൊരു സംരംഭം സമാനതകളില്ലാത്തതാണെന്ന് സംഘാംഗങ്ങള്‍ എല്ലാവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കുട്ടികളുടെയുള്ളിലെ കഴിവുകള്‍ കണ്ടെത്തി അവര്‍ സര്ഗധനരാണെന്ന് തെളിയിക്കുവാന്‍ ശ്രമിക്കുന്ന ഈ സ്ഥാപനം മഹത്തരമായൊരു പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സെന്ററിലെത്തിയ സംഘാംഗങ്ങൾ എല്ലാ വേദികളിലെയും കുട്ടികളുടെ കലാപ്രകടനങ്ങള്‍ കണ്ട് കുട്ടികളെ അനുമോദിച്ചശേഷമാണ് മടങ്ങിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here