ഇന്ന് രാത്രി ഗോതമ്പ് ചപ്പാത്തിക്ക് പകരം ഒരു വെറൈറ്റി ആയാലോ ?

പലരുടേയും ശീലമാണ് രാത്രിയില്‍ ചപ്പാത്തി കഴിക്കുന്നത്. ഗോതമ്പ് ചപ്പാത്തിയാണ് നമ്മള്‍ സ്ഥിരം കഴിക്കുന്നത്. എന്നാല്‍ ഇന്ന് ഒരു വെറൈറ്റി ആയിട്ട് മൈദ ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കിയാലോ ?

ചേരുവകള്‍

മൈദ – 2 കപ്പ്

ഉപ്പ് – ½ – ¼ ടീസ്പൂണ്‍

വെള്ളം – 1 കപ്പ് + 2 ടേബിള്‍ സ്പൂണ്‍

റിഫൈന്‍ഡ് ഓയില്‍ – 1 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ രണ്ട് കപ്പ് മൈദ എടുത്ത് അര – മുക്കാല്‍ ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് 1 ടേബിള്‍ സ്പൂണ്‍ റിഫൈന്‍ഡ് ഓയിലും ചേര്‍ത്ത് കുഴയ്ക്കണം

ചപ്പാത്തിപ്പലകയില്‍ കുറച്ച് മൈദ പൊടി തൂകി ചപ്പാത്തി പരത്തിയെടുക്കാം.

ഒരു തവ എടുത്ത് തവ നന്നായി ചൂടായ ശേഷം ചപ്പാത്തി ഇടുക.

ചപ്പാത്തിയില്‍ ചെറിയ ബബിള്‍സ് വന്നുകഴിയുമ്പോള്‍ ചപ്പാത്തി തിരിച്ചിടുക.

Also Read : ദേഹത്ത് പൊള്ളലേറ്റോ? ആ ഭാഗത്ത് ദയവായി ഇതുമാത്രം പുരട്ടരുത് !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News