പോക്സോ കേസിൽ 76 കാരന് 77 വർഷം കഠിന തടവ്; കോട്ടയത്ത് വ്യത്യസ്ത പോക്സോ കേസുകളിൽ പ്രതികളായ 4 പേർക്ക് ശിക്ഷ വിധിച്ച് വിവിധ കോടതികൾ

pocso case

കോട്ടയത്ത് വ്യത്യസ്ത പോക്സോ കേസുകളിൽ പ്രതികളായ 4 പേർക്ക് ശിക്ഷ വിധി പ്രസ്താവിച്ച് കോടതി. 76 കാരനും ബസ് ക്ലീനറും ഉൾപ്പെടെയുള്ള പ്രതികളെയാണ് വിവിധ കോടതികൾ ശിക്ഷിച്ചത്. 76 കാരന് 77 വർഷം കഠിന തടവാണ് ശിക്ഷാവിധി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് എരുമേലി പുഞ്ചവയൽ സ്വദേശി തോമസ് എന്ന 76 കാരെനെ 77 വർഷം കഠിന തടവ് കോടതി വിധിച്ചത്. പ്രതി 80,000 രൂപ പിഴയും ഒടുക്കണം. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടെതാണ് ശിക്ഷ വിധി. പിഴതുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വ്യക്തമാക്കി. മുണ്ടക്കയം പൊലീസ് രജിസ്ട്രർ ചെയ്ത കേസിലാണ് വിധി.

Also Read; ഇടുക്കിയിൽ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവ്

ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയായ ബസ് ക്ലീനർ തലപ്പലം സ്വദേശി ആർവി രാജീവിനെതിരെ ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി എട്ടുവർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതി പിഴ അടച്ചാൽ 7500 രൂപ അതിജീവിതയ്ക്ക് നൽകമെന്നും ഉത്തരവിലുണ്ട്. ഈരാറ്റുപേട്ട പൊലീസിൽ എടുത്ത കേസിലാണ് ശിക്ഷാവിധി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഏന്തയാർ സ്വദേശി അരുണിനെ കോട്ടയം അതിവേഗ പോക്സോ കോടതി ശിക്ഷിച്ചു. ജീവപര്യന്തം തടവും, 26 വർഷം കഠിനതടവും, 1.15 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടയ്ക്കാത്ത പക്ഷം മൂന്നര വർഷം കൂടി ശിക്ഷ അനുഭവിക്കണം. പാമ്പാടി പൊലീസ് രജിസ്ട്രർ ചെയ്തത് കേസിലാണ് ശിക്ഷ.

Also Read; ആലപ്പുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 55 -കാരൻ മരിച്ചു; മരണ കാരണം ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കാഞ്ഞിരപ്പള്ളി സ്വദേശി അഷറഫിനെ 3 വർഷം കഠിന തടവും, 10,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷിച്ചത്.

News summary; Different courts announced punishments in four POCSO cases in Kottayam

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News