പൊന്ന് ഒന്ന്, വില പലത്: ആകെ ആശങ്ക, ഒടുവിൽ തീരുമാനവുമായി വ്യാപാരികൾ

Gold

സംസ്ഥാനത്തെ സ്വർണവിലയിൽ ആശങ്ക. സ്വർണത്തിന്റെ പലവിലയാണ് ആശങ്കയ്ക്ക് കാരണം. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുപ്രകാരം ഇന്ന് രാവിലെ ഗ്രാമിന് 6,400 രൂപയും പവന് 51,200 രൂപയുമാണ്. ഭീമ ജ്വല്ലറി ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന അസോസിയേഷൻ ആണിത്.

ALSO READ: ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടിയെടുക്കാനാവില്ല: മന്ത്രി ഗണേഷ്‌ കുമാർ

അതേസമയം ജസ്റ്റിൻ പാലത്ര വിഭാഗം നയിക്കുന്ന സംഘടനയ്ക്ക് കീഴിലെ വ്യാപാരികൾ ഗ്രാമിന് ഈടാക്കുന്നത് 6,350 രൂപയും പവന് 50,800 രൂപയുമാണ്. അതേസമയം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഗ്രാമിന് ഈടാക്കുന്നത് 6,320 രൂയാണ്. ഇതോടെ ഡോ. ബി. ഗോവിന്ദൻ നയിക്കുന്ന എകെജിഎസ്എംഎ ഗ്രാമിന് 100 രൂപ കുറച്ച് 6,300 രൂപയാക്കി.ബജറ്റിന് തൊട്ടുപിന്നാലെ ഗ്രാമിന് 250 രൂപ കുറച്ചിരുന്നു. എന്നാൽ ബജറ്റിന് പിറ്റേന്ന് വില കുറച്ചില്ല. കഴിഞ്ഞദിവസം വീണ്ടും ഗ്രാമിന് 95 രൂപ കുറച്ചു.

ALSO READ: ഗവർണർമാർ ബാഹ്യപദവികൾ ഒഴിവാക്കണമെന്ന ആവശ്യം : ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ സ്വകാര്യ ബില്ലിന് അവതരണാനുമതി നിഷേധിച്ചു
ഓരോ ദിവസത്തെയും ഡോളറിന്‍റെ മൂല്യം, രൂപയുമായുള്ള വിനിമയനിരക്ക്, ലണ്ടൻ വിപണിയിലെ സ്വർണ വില, ഇതിന് ആനുപാതികമായി ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിന്‍റെ ബാങ്ക് റേറ്റ്, മുംബൈ വിപണിയിലെ സ്വർണ വില, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളാണ് കേരളത്തിലെ സ്വർണ വില നിർണയത്തിന്‍റെ മാനദണ്ഡം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration