വയനാടിനായി… സിഎംഡിആർഎഫിലേക്ക് 5600 രൂപ നൽകി പേട്ട ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഭിന്നശേഷി കുട്ടികൾ

വയനാടിന്റെ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന നൽകാനായി പേട്ട ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഭിന്നശേഷി കുട്ടികളും കൂട്ടുകാരും ലോഷൻ നിർമ്മാണവും വിൽപ്പനയും നടത്തി. സർവ ശിക്ഷ കേരള നോർത്ത് യു. ആർ. സി സ്പെഷ്യൽ എഡ്യൂക്കേറ്ററായ സവിത  കുട്ടികൾക്കായി ലോഷൻ നിർമ്മാണ പ്രക്രിയ അവതരിപ്പിച്ചു.

ALSO READ: ഗതകാല സ്മരണകള്‍ പുതുക്കി തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ 75-ാം വാര്‍ഷികാഘോഷം; ‘ബാക്ക് ടു ഇവാനിയോസ്’ ലോഗോ പ്രകാശനം ചെയ്തു

സ്കൂളിലെ ഗാന്ധി ദർശൻ കൺവീനർ ഡോ. കവിത. ഡി. കെ പ്രവർത്തനങ്ങൾ ക്രമീകരിച്ചു . ഗാന്ധിദർശൻ ക്ലബ്ബിന്റെ കൂടി ആഭിമുഖ്യത്തിൽ കുട്ടികൾ നിർമ്മിച്ച ക്ലീനിങ് ലോഷൻ, ഹെഡ്മിസ്ട്രസ് സി ആർ ശിവപ്രിയയിൽ നിന്നും പ്രിൻസിപ്പൽ കെ എ നിഷി ഏറ്റുവാങ്ങി വിൽപ്പന ഉദ്ഘാടനം നടത്തി. വിൽപ്പനയിലൂടെ ലഭിച്ച 5600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

ALSO READ: “ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടും, സർക്കാർ നേരത്തെ എടുത്ത നിലപാട് തന്നെ തുടരും”: മന്ത്രി സജി ചെറിയാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News