ട്രെയിന്‍ തട്ടി ഭിന്നശേഷിക്കാരായ മൂന്ന് കുട്ടിക‍ള്‍ക്ക് ദാരുണാന്ത്യം: സംഭവം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ

ട്രാക്ക് മുറുച്ചുകടക്കുന്നതിനിടെ ട്രയിന്‍ തട്ടി ഭിന്നശേഷിക്കാരായ മൂന്നു കുട്ടികൾക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലെ ഊർപാക്കത്ത് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുമ്പോ‍ഴാണ് സംഭവമുണ്ടായത്. കർണാടക സ്വദേശികളായ സുരേഷ് (15), സഹോദരൻ രവി (15), സുഹൃത്ത് മഞ്ജുനാഥ് (11) എന്നിവരാണു മരിച്ചത്.

വീടിന് സമീപം കളിക്കുകയായിരുന്നു കുട്ടികള്‍. ട്രെയിൻ വരുന്നത് അറിയാതെ ട്രാക്കിലൂടെ നടന്നുപോകുമ്പോ‍ള്‍ പുറകെ വന്നിടിക്കുകയായിരുന്നു.

ALSO READ: വീട്ടിലിരിക്കുന്ന വസ്ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു; പരാതി നല്‍കി കുടുംബം

താംബരത്തുനിന്ന് ചെങ്കൽപേട്ടിലേക്ക് വരികയായിരുന്ന ട്രെയിനാണ് കുട്ടികളെ ഇടിച്ചിട്ടത്. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ താംബരം റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സുരേഷും രവിയും ബധിരരാണ്. മഞ്ജുനാഥിന് സംസാരിക്കാൻ കഴിയില്ല. ഇവരുടെ രക്ഷിതാക്കൾ ഊർപാക്കത്ത് കൂലിപ്പണി ചെയ്യുന്നവരാണ്. കർണാടകയിലുള്ള അമ്മൂമ്മയുടെ വീട്ടിലാണ് കുട്ടികൾ താമസിച്ച് പഠിക്കുന്നത്. സ്കൂൾ അവധിയായതിാൽ മാതാപിതാക്കളെ കാണാൻ ഊർപാക്കത്ത് എത്തിയതായിരുന്നു.

ALSO READ: ‘ഈ നുണക്കോട്ട കെട്ടിപ്പൊക്കി എത്ര കാലം നിങ്ങൾ മുന്നോട്ട് പോകും? ഒരു പി ആർ ഉപദേശവും സംസ്ഥാനത്തെ കോൺഗ്രസിനെ രക്ഷപ്പെടുത്തുമെന്ന് കരുതാനാകില്ല’; മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News