ചക്കിട്ടപ്പാറയിൽ ഭിന്നശേഷിക്കാരൻ ജോസഫിന്റെ ആത്മഹത്യ; മരണക്കുറിപ്പ് തയ്യാറാക്കിയ പ്രാദേശിക മാധ്യമ പ്രവർത്തകനെതിരെ പരാതിയുമായി പഞ്ചായത്ത് ഭരണസമിതി

കോഴിക്കോട് ചക്കിട്ടപ്പാറയിൽ ഭിന്നശേഷിക്കാരൻ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ, മരണക്കുറിപ്പ് തയ്യാറാക്കിയ പ്രാദേശിക മാധ്യമ പ്രവർത്തകനെതിരെ പഞ്ചായത്ത് ഭരണസമിതി പരാതി നൽകും. 30 ന് ചേരുന്ന ഭരണസമിതി യോഗം ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ സുനിൽ.

Also Read; സഹകരണ സംഘത്തിന്റെ പേരില്‍ നിക്ഷേപ തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

ചക്കിട്ടപ്പാറയിൽ ഭിന്നശേഷിക്കാരനായ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കത്ത് മായി ബന്ധപ്പെട്ട വിവാദo ശക്തമാവുകയാണ്.കത്ത് ജോസഫ് എഴുതിയതല്ല എന്ന ആരോപണം നിലനിൽക്കെയാണ് കത്തിൻ്റെ ആധികാരികത അന്വേഷിക്കാൻ പഞ്ചായത്ത് തീരുമാനം എടുത്തത്.കത്ത് എഴുതിയതായി ആരോപണം നേരിടുന്ന പ്രാദേശിക മാധ്യമ പ്രവർത്തകനെതിരെ പരാതി നൽകാനാണ് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം ആത്മഹത്യ പ്രേരണ കുറ്റത്തിന് പരാതി നൽകുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സുനിൽ പറഞ്ഞു.

Also Read; വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് സിപിഐഎം സഹായം നൽകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News