ദിവ്യാംഗര്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ തങ്ങളെ വിളിക്കുന്നതില്‍ ഭിന്നശേഷിക്കാര്‍ക്ക് തന്നെ എതിര്‍പ്പുണ്ട്: ഡോ ജോണ്‍ ബ്രിട്ടാസ് എം പി

ദിവ്യാംഗര്‍ എന്ന് കേന്ദ്ര സര്‍ക്കാര്‍ തങ്ങളെ വിളിക്കുന്നതില്‍ ഭിന്നശേഷികാര്‍ക്ക് തന്നെ എതിര്‍പ്പുണ്ടെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എം പി. എന്ത് ദിവ്യഗുണമാണ് അവര്‍ക്കുള്ളതെന്ന് അവര്‍ തന്നെ ചോദിക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. ഭിന്നശേഷി പരാതി പരിഹാര ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: “ഭിന്നശേഷിക്കാര്‍ക്കു വേണ്ടി പൊതുയിടങ്ങളില്‍ മാത്രമല്ല നമ്മുടെ മനസിലും റാംപ് പണിയണം” : ജോണ്‍ ബ്രിട്ടാസ് എം.പി

ഔപചാരിക ഔദ്യോഗിക സംവിധാനങ്ങള്‍ അവരെ അഭിസംബോധന ചെയ്യുന്ന രീതിയോട് അവര്‍ക്ക് എതിര്‍പ്പുണ്ട്. ഒരുപക്ഷെ സമൂഹത്തിന്റെ ഗതിവിഗതികളില്‍ സമൂഹം മാറുന്നതിനനുസരിച്ച് ഓരോ സമൂഹത്തെയും അഭിസംബോധന ചെയ്യുന്ന രീതിയിലും മാറ്റം വരുമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News