വേമ്പനാട്ടുകായൽ നീന്തിക്കയറിയ റെക്കോർഡ്..! അറുപത്തിരണ്ടാം വയസിൽ സുവർണനേട്ടവുമായി ഭിന്നശേഷിക്കാരി

അറുപത്തി രണ്ടാം വയസിൽ വേമ്പനാട്ടുകായൽ നീന്തി കടന്ന് റെക്കാർഡിലിടം നേടി ഭിന്നശേഷിക്കാരി. തൃശൂർ സ്വദേശിയായ ഡോ.കുഞ്ഞമ്മ മാത്യൂസാണ് ഏഴു കിലോമീറ്റർ ദൂരം നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം പിടിച്ചത്. മനശാസ്ത്രത്തിൽ ഡോക്ട്രേറ്റുള്ള കുഞ്ഞമ്മയുടെ മനകരുത്താണ് റെക്കോഡിലേക്ക് നീന്തി കയറുവാൻ സഹായിച്ചത്.

Also Read: ചങ്ങാത്തമുതലാളിത്തത്തിന്റെ വളർച്ചയുടെയും ഞെട്ടിപ്പിക്കുന്ന അഴിമതികളുടെയും വിവരങ്ങളാണ് ഇലക്ടറൽ ബോണ്ട് വഴി പുറത്തുവരുന്നത്: എളമരം കരീം എംപി

മനശാസ്ത്രത്തിൽ ഡോക്ട്രേറ്റുള്ള കുഞ്ഞമ്മ മാത്യൂസിന് വേമ്പനാട് കായൽ നീന്തി കീഴടക്കണമെന്ന ഏറെക്കാലത്തെ മോഹമായിരുന്നു. ആ മോഹത്തിന് ഈ വയോധികയ്ക്ക് വൈകല്യം ഒരു തടസമായിരുന്നില്ല. ഇനി ഒരു അവസരം ലഭിച്ചാൽ കടലിൽ നീന്തണമെന്നാണ് തൻ്റെ അഭിലാഷമെന്ന് കുഞ്ഞമ്മ മാത്യു പറയുന്നു.

Also Read: റോബര്‍ട്ട് വധ്രയില്‍ നിന്ന് ഇലക്ടറല്‍ ബോണ്ട് വഴി വാങ്ങിയത് 170 കോടി രൂപ; പ്രതിരോധത്തിലായി കെ സുരേന്ദ്രനും

വേമ്പനാട്ടുകായൽ കൈകാലുകൾ ബന്ധിച്ച് സ്കൂൾ വിദ്യാർഥികൾ നീന്തി കയറി വാർത്ത കണ്ടാണ് കുഞ്ഞമ്മയും ശ്രമം തുടങ്ങിയത്. ഇതിനായി പ്രത്യേക പരിശീലനവും ആരംഭിച്ചു. ഇതിന് പിന്നാലെയാണ് വേമ്പനാട്ട് കായലിൽ ആലപ്പുഴ പള്ളിപ്പുറം വടക്കുംകര അമ്പലക്കടവിൽ നിന്ന് വൈക്കം കായലോര ബീച്ചിലേക്ക് നീന്തിക്കയറിയത്. ഇതോടെ വേമ്പനാട്ടുകായൽ നീന്തി കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വനിതയായി കുഞ്ഞമ്മ മാത്യു മാറി. നിഷ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ കുഞ്ഞമ്മ മാത്യുവിനെ വരവേറ്റത്. എൽ.ഐ.സി റിട്ട.ഉദ്യോഗസ്ഥ കൂടിയാണ് കുഞ്ഞമ്മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News