തിരക്കുപിടിച്ച ജീവിതത്തിൽ പലപ്പോഴും ആരോഗ്യത്തിന് വലിയ പ്രാധാന്യം നൽകാത്തവരാണ് പലരും. എന്നാൽ കൃത്യമായ വ്യായാമം ഇല്ലാത്തത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആഗോളതലത്തിൽ മുതിര്‍ന്നവരില്‍ മൂന്നിലൊന്നുപേരും ശാരീരികാഭ്യാസങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ദ ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
ALSO READ: തൃശൂരിൽ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം; സ്വർണാഭരണവും, വെള്ളി ഉരുപ്പടികളും, പണവും കവർന്നു
ഇന്ത്യയിൽ 40% പേരും കൃത്യമായ വ്യായാമം നടത്തുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹൃദയാഘാതം, പക്ഷാഘാതം, ഓര്‍മ്മക്കുറവ് എന്നീ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഇവരിൽ കൂടുതലാണ്. മതിയായ വ്യായാമമില്ലാത്തവരുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ തെക്കുകിഴക്കന്‍ രാജ്യങ്ങളും മെഡിറ്ററേനിയന്‍ രാജ്യങ്ങളുമാണ്. ഇവിടെ 40% പേരും കൃത്യമായി ശാരീരിക വ്യായാമം ചെയ്യുന്നില്ല. എന്നാൽ ആഫ്രിക്കന്‍ രാജ്യങ്ങളിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും ജനങ്ങള്‍ വ്യായാമ പ്രവര്‍ത്തനങ്ങളിൽ മുമ്പിൽ നിൽക്കുന്നു.
ALSO READ: വഞ്ചനയുടെ ഗുണഭോക്താക്കളെ കണ്ടെത്താനാകുമോ? നീറ്റ് പരീക്ഷ ക്രമക്കേടിൽ അതൃപ്തി അറിയിച്ച് സുപ്രീം കോടതി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here