ആലുവയിലെ പീഡനം; മുഖ്യമന്ത്രിയെ കണ്ട് ഡിഐജിയും എസ്പിയും; അന്വേഷണ പുരോഗതി അറിയിച്ചു

ആലുവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയെ കണ്ട് ഡിഐജി പി വിമലാദിത്യയും എസ്പി വിവേക് കുമാറും. കേസിലെ അന്വേഷണ പുരോഗതി ഇരുവരും മുഖ്യമന്ത്രിയെ അറിയിച്ചു. പ്രതിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ചെന്നും വൈകുന്നേരത്തിനുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും ഡിഐജി മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

also read- എട്ട് മാസം മുന്‍പ് മകളുടെ വിവാഹം നടന്ന ആഡംബര ഹോട്ടലില്‍ ജീവനൊടുക്കി ദമ്പതികള്‍; തൂങ്ങിയത് ഒരേ ഷാളില്‍

ആലുവ ചാത്തന്‍പുറത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയെ പ്രതി കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസി സുകുമാരനും രണ്ട് പേരും നടത്തിയ തിരച്ചില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

also read- മകന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ്; മനംനൊന്ത് അമ്മ ജീവനൊടുക്കി

പ്രതി പ്രദേശവാസി തന്നെയെന്ന് എറണാകുളം എസ്പി വ്യക്തമാക്കിയിരുന്നു. കുട്ടി പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും എസ്പി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News