‘ഡിജി കേരളം’ ക്യാമ്പയിൻ: ഫെബ്രുവരി 18ന് കുടുംബശ്രീ ‘ഡിജി കൂട്ടം’ യോഗം ചേരും

kudumbasree

‘ഡിജി കേരളം’ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങളും ഫെബ്രുവരി18ന് പ്രത്യേക യോഗം ചേരും. കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി മാറ്റുന്നതിന് സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണിത്.

സ്മാർട്ട് ഫോണുമായി ‘ഡിജി കൂട്ടം’ എന്ന പേരിലായിരിക്കും കുടുംബശ്രീ അംഗങ്ങൾ യോഗത്തിന് ചേരുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിനും കൂടുതൽ പേരെ പദ്ധതിയുടെ ഭാഗമാക്കുന്നതിനുമായി 18 വരെ ‘ഡിജി വാരാഘോഷം’ സംഘടിപ്പിക്കും. വാരാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീയുടെ കീഴിലുളള മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലും പ്രത്യേക യോഗങ്ങൾ സംഘടിപ്പിക്കും.

ALSO READ: പിണറായി നാടക കമ്പനി തുടങ്ങുകയാണെങ്കില്‍ ഗവര്‍ണര്‍ സര്‍ക്കസ് കമ്പനി തുടങ്ങണം: വിദ്യാഭ്യാസ മന്ത്രി

കുടുംബശ്രീ പ്രവർത്തകർ, എസ്.സി, എസ്.ടി പ്രൊമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ, വിദ്യാർഥികൾ എന്നിവർക്ക് ഡിജി കേരളം പദ്ധതിയുടെ ആദ്യഘട്ടത്തിൽ വീഡിയോ ട്യൂട്ടോറിയൽ വഴി പരിശീലനം നൽകി വിവരശേഖരണം നടത്താനും തീരുമാനിച്ചു. പിന്നീട് പ്രത്യേക പരിശീലനം നൽകിയ ഡിജിറ്റൽ വൊളണ്ടിയർമാർ വഴി ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനം നടത്താനുമാണ് ലക്ഷ്യം.

ഡിജിറ്റൽ സാക്ഷരത ആവശ്യമുള്ളവരുടെ പട്ടിക ഫെബ്രുവരി 18ന് ചേരുന്ന പ്രത്യേക അയൽക്കൂട്ടത്തിൽ ഓരോ അയൽക്കൂട്ടവും തയ്യാറാക്കും. ഒരോ അയൽക്കൂട്ടാവും അവരവരുടെ പരിധിയിൽ ഉള്ളവരുടെ പട്ടിക ആവും തയ്യാറാക്കുക.

ALSO READ: ‘സേവിങ്‌സിനൊടുവിൽ ഒരു ക്യാമറയും ട്രൈപ്പോഡും ലൈറ്റും വാങ്ങി, ഒടുവിൽ റീൽസ് റിയലായി’, പ്രേമലുവിന്റെ വിശേഷങ്ങൾ പങ്കുവെച്ച് അഖില ഭാർഗവൻ

തദ്ദേശ സ്വയംഭരണ വകുപ്പ് ഡിജി കേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയലും, മുദ്രഗീതവും എല്ലാ അംഗങ്ങളും കുടുംബശ്രീയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി കേൾക്കുന്നതടക്കമുള്ള സൗകര്യങ്ങളും പ്രവർത്തനങ്ങളും ആവിഷ്ക്കരിച്ചിട്ടുണ്ട്. തുടർന്ന് ഡിജി കേരളം പോർട്ടലിൽ ഡിജിറ്റൽ സാക്ഷരത ആവശ്യമുള്ളവരുടെ വിവരം രജിസ്റ്റർ ചെയ്യും. ഡിജി കൂട്ടം ലക്ഷ്യമിടുന്നത് അയൽക്കൂട്ടങ്ങളിലെ 46 ലക്ഷത്തിലേറെ അംഗങ്ങളിലേക്കും ‘ഡിജി കേരളം’ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ വിവരങ്ങൾ എത്തിക്കുക എന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News