സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപന വാർഡുകളിലും ഫെബ്രുവരി 11-ന് ഡിജി സഭ കൂടുന്നതിന് തീരുമാനിച്ചു. ഡിജി കേരളം ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ പ്രചരണാർത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഓരോ വാർഡിലെയും മെമ്പറുടെ നേതൃത്വത്തിൽ ഡിജിസഭകൾ ചേരുന്നതിനുള്ള നടപടികൾ തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാർ സ്വീകരിക്കും. ഉദ്ഘാടന പരിപാടി, ഡിജി – പ്രതിജ്ഞ, വിവരശേഖരണ സർവ്വേ, ഫെബ്രുവരി 18 മുതൽ നടക്കുന്ന ഡിജിവാരം എന്നിവ സംഘടിപ്പിക്കുന്നതിനു വേണ്ട മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇൻ്റർനെറ്റ് സമൂഹത്തിൻ്റെ അവകാശമാണെന്നും ഡിജിറ്റൽ അസമത്വം ഇല്ലാതാക്കാനുള്ള ഉത്തരാവാദിത്വം നിർവ്വഹിക്കുമെന്നും ഇതിനായി വോളൻ്റീയർമാരെ രജിസ്റ്റർ ചെയ്യിച്ച് കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കുമെന്നതാണ് ഡിജി പ്രതിജ്ഞ. https://app.digikeralam.lsgkerala.gov.in/volunteer എന്ന ലിങ്കിലാണ് വോളണ്ടീയർ രജിട്രേഷൻ ചെയ്യേണ്ടത്.
സ്മാര്‍ട്ട് സിറ്റി പദ്ധതി; രാത്രിയിലും നിര്‍മാണം പുരോഗമിക്കുന്നു
ഡിജി സഭകൾ കൂടുമ്പോൾ അംഗങ്ങൾ ഡിജി സെൽഫികൾ എടുത്ത് സോഷ്യൽ മീഡിയാ അക്കൗണ്ടിൽ പങ്കുവയ്ക്കണം. ഗ്രാമസഭ / വാർഡ് സഭ കോഡിനേറ്റർമാർക്കായിരിക്കും ഡിജി സഭകൾ സംഘടിപ്പിക്കേണ്ടതിൻ്റെ ചുമതല. ഡിജിസഭ, ഡിജി വാരം എന്നിവ സംബന്ധിച്ച് ഘോഷയാത്ര, കലാസാംസ്കാരിക പരിപാടികൾ, പൊതുയോഗങ്ങൾ എന്നിവ സംഘടിപ്പിക്കും. മന്ത്രിമാർ എം.എൽ.എമാർ, എം.പിമാർ വിശിഷ്ടവ്യക്തികൾ കലാസാഹിത്യ സാംസ്കാരിക മേഖലകളിൽ നിന്നുള്ളവർ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള ഉദ്യോഗസ്ഥർ എന്നിവരെ യോഗത്തിലേക്ക് ക്ഷണിക്കാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here