വെർച്വൽ അറസ്റ്റ് കേസ്, മുഖ്യപ്രതി ലിങ്കൺ ബിശ്വാസ് ഉപയോഗിച്ചത് 400 ലേറെ അക്കൗണ്ടുകൾ-പ്രതികൾ തട്ടിയെടുത്ത പണം ഉടൻ ഇരകൾക്ക് തിരിച്ചുനൽകും; പൊലീസ് കമ്മീഷണർ

രാജ്യത്തെ വെർച്വൽ അറസ്റ്റ് തട്ടിപ്പിൻ്റെ മുഖ്യ സൂത്രധാരകൻ ലിങ്കൺ ബിശ്വാസ് തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഇരകൾക്ക് തിരികെ നൽകാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിങ്കൺ ബിശ്വാസ് തട്ടിപ്പിലൂടെ സ്വന്തമാക്കിയ 1.30 കോടി രൂപ പൊലീസ് മരവിപ്പിച്ചിട്ടുണ്ടെന്നും ഇയാൾ ഒട്ടേറെ ബാങ്ക് അക്കൌണ്ടുകൾ കൈകാര്യം ചെയ്തിരുന്നെന്നും പൊലീസ് കമ്മീഷണർ പറഞ്ഞു.

ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് വെർച്വൽ അറസ്റ്റ് ഉൾപ്പടെയുള്ള തട്ടിപ്പുകൾ നടത്തിക്കൊണ്ട് ലഭ്യമാകുന്ന പണം വിദേശത്തേക്ക് കടത്തുകയായിരുന്നു ഇയാളുടെ രീതി. ബിറ്റ് കോയിൻ ആക്കി മാറ്റിയായിരുന്നു ഇയാൾ പണം വിദേശ അക്കൌണ്ടുകളിലേക്ക് മാറ്റിയിരുന്നത്.

ALSO READ: ചികിത്സയ്‌ക്കെത്തിയ ഗർഭിണി മരിച്ചു: ജമ്മു കശ്മീരിൽ അഞ്ച് ഡോക്ടർമാർക്ക് സസ്‌പെൻഷൻ

‘കൊല്‍ക്കത്ത യുവമോര്‍ച്ചയിലെ സജീവ പ്രവര്‍ത്തകനായിരുന്ന ബിശ്വാസിനെ അവിടെ നിന്നും പിടികൂടുന്നതിനായി കൊൽക്കത്തയിലെ ലോക്കൽ പൊലീസ് സേവനം ലഭിച്ചിരുന്നെന്നും എസ്പി മുരളിയുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ സന്തോഷിൻ്റെ ടീമിലുള്ള സംഘമാണ് ബിശ്വാസിനെ പിടികൂടിയതെന്നും കമ്മീഷണർ പറഞ്ഞു. അറസ്റ്റിനു ശേഷം ബിശ്വാസിൻ്റെ അക്കൌണ്ടിൽ നടത്തിയ പരിശോധനയിൽ 75 ലക്ഷത്തോളം രൂപ കണ്ടെത്തിയിട്ടുണ്ടെന്നും ഈ പണവും പൊലീസ് മരവിപ്പിച്ചതിൽ ഉൾപ്പെടുമെന്നും കമ്മീഷണർ പറഞ്ഞു.

തട്ടിപ്പിലൂടെ ഇയാൾ സമ്പാദിച്ച പണം രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും നാനൂറിലധികം ബാങ്ക് അക്കൗണ്ടുകൾ കൈവശം വെച്ച് രാജ്യമെമ്പാടും ശൃംഖലയുണ്ടാക്കിയായിരുന്നു ഇയാളുടെ പ്രവർത്തനമെന്നും കമ്മീഷണർ പറഞ്ഞു. കാക്കനാട്ടെ റിട്ട. പ്രഫസറിൽ നിന്നും 4.12 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ പൊലീസ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.

ALSO READ: വടകരയിൽ കാരവാനിലുള്ളിൽ രണ്ടു പേർ മരിച്ച സംഭവം, വിഷ വാതകം ശ്വസിച്ചു തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

സംഭവത്തിൽ നേരത്തെ, മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹാസിൽ (22), കെ.പി. മിഷാബ് (21) എന്നിവരെയും സൈബർ പൊലീസ് ഒരു മാസം മുൻപ്‌ അറസ്റ്റ് ചെയ്തിരുന്നു. തട്ടിയെടുത്ത 4.12 കോടി രൂപയിൽ നിന്നും ഒരു പങ്ക് മലപ്പുറത്തു നിന്നും ഇവർ പിൻവലിച്ചെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യപ്രതിയായ ലിങ്കൺ ബിശ്വാസിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News