ഡിജിറ്റൽ മാർക്കറ്റിംഗിൽ പ്രൊഫഷണൽ എക്സലെൻസ് അവാർഡ്  കോട്ടയം സ്വദേശിക്ക്

ബിസിനസ്‌ ഇൻസൈറ്റ് മാഗസിന്‍റെ പ്രൊഫഷണൽ എക്സലെൻസ് അവാർഡ് സ്വന്തമാക്കി കോട്ടയം സ്വദേശി വി എസ് അഖിൽ വിഷ്ണു. ബിസിനസ്‌ രംഗത്ത് ഡിജിറ്റൽ മാർക്കറ്റിംഗിൽ വൈവിധ്യമാർന്ന സേവനങ്ങൾ ഒരു കുടക്കീഴിൽ നൽകിയത് പരിഗണിച്ചാണ് അവാർഡ്.

നടനും, സംരംഭകനുമായ ദിനേശ് പണിക്കറിന്‍റെ അധ്യക്ഷതയിൽ ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ALSO READ: കഞ്ചാവ് ലഹരിയില്‍ യുവാവ് അമ്മയെ കൊലപ്പെടുത്തി

തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമോറയിൽ വെച്ച് നടന്ന ചടങ്ങിൽ  മുൻ ജയില്‍ ഡി ജി പി ഋഷിരാജ് സിംഗ്, യൂട്യൂബേർസും സംരംഭകരുമായ സിപി ശിഹാബ്, അമൽ ഗാജറ്റ് വൺ മലയാളം തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ബിസിനസ്‌ ഇൻസൈറ്റ് മാഗസിന്റെ ചീഫ് എഡിറ്റർ പ്രചോദ് പി രാജ് സ്വാഗതം പറഞ്ഞു.

ALSO READ: ഉപതെരഞ്ഞെടുപ്പ്; പുതുപ്പള്ളി മണ്ഡലത്തില്‍ പൊതുഅവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News