പഴ്സിൽ കാശുമായി നടന്ന നമ്മൾ എത്ര പെട്ടെന്നാണ് ക്യാഷ്‌ലെസ്സ് പേമെന്റ് എന്ന സംവിധാനത്തിലേക്ക് മാറിയത്. ഇപ്പോൾ പലചരക്ക് കടയിൽ പോലും ഗൂഗിൾ പേ ചെയ്താണ് നമുക്ക് ശീലം. സാങ്കേതികവിദ്യ അത്രമേല്‍ മനുഷ്യജീവിതത്തെ സ്വാധീനിച്ചു കഴിഞ്ഞു. ഉപയോഗിക്കാനും പണ വിനിമയത്തിനും വളരെ എളുപ്പമാണെങ്കിലും ഡിജിറ്റല്‍ പേയ്മെന്‍റുകള്‍ക്കിടയിലും ചതിക്കുഴികള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്.
തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ട്രാന്‍സാക്ഷന്‍സ് സേഫാക്കാന്‍ ഗൂഗിളിന്‍റെ തന്നെ ഒരു സെറ്റിങ് ഉണ്ട്. ഇതിനായി ഫോണിന്‍റെ സെറ്റിങ്സ് എടുത്ത് ഗൂഗിള്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന വിന്‍ഡോയിലെ ഓള്‍ സര്‍വീസ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. താഴേക്ക് സ്ക്രോള്‍ ചെയ്താല്‍ ഓട്ടോ ഫില്‍ വിത്ത് ഗൂഗിള്‍ എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും.
അതില്‍ സെലക്ട് ചെയ്തശേഷം അടുത്ത മെനുവിലെ പ്രിഫറന്‍സ് ക്ലിക്ക് ചെയ്യുക. പാസ് വേഡ് എന്‍റെര്‍ ചെയ്താല്‍ അടുത്ത മെനുവില്‍ മൂന്ന് ഓപ്ഷനുകള്‍ കാണാം. ഭൂരിഭാഗം പേരും ഈ സെറ്റിങുകള്‍ ഓണ്‍ ചെയ്യാറില്ല. അത് മൂന്നും എനബിള്‍ ചെയ്യുക. ഇനി ഫോണില്‍ ബാങ്കിങ് ട്രാന്‍സാക്ഷന്‍ നടത്താന്‍ നമ്മുടെ പാസ്വേഡോ ഫിംഗര്‍പ്രിന്‍റോ വേണം. ഒരു പരിധിവരെ ബാങ്കിങ് തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here