ഡിജിറ്റൽ സയൻസ് പാർക്കും വാട്ടര്‍ മെട്രോയും കേരളത്തിന്‍റെ വളര്‍ച്ചയ്ക്ക് ഏറ്റവും പ്രാധനപ്പെട്ട പദ്ധതികള്‍: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

മൂന്നാം തലമുറ ഡിജിറ്റൽ വിപ്ലവം സാധ്യമാക്കാൻ കഴിയുന്ന ഡിജിറ്റൽ സയൻസ് പാർക്കും  ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിക്കപ്പെട്ട വാട്ടർ മെട്രോയും കേരളത്തിന്‍റെ വളര്‍ച്ചയ്ക്ക് ഏറ്റവും പ്രാധനപ്പെട്ട പദ്ധതികളെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 3000 കോടി രൂപ സംസ്ഥാന ഗവൺമെന്റ് മുതൽമുടക്കി യാഥാർത്ഥ്യമാക്കുന്ന ഇത്തരം വൻകിട പദ്ധതികൾ നവ കേരളത്തിന് മുതൽക്കൂട്ടാകുമെന്നുറപ്പാണെന്നും സംസ്ഥാനത്തെ ലോകത്തിന്‍റെ നെറുകയില്‍ എത്തിക്കുന്ന നിരവധി പദ്ധതികളുമായി എല്‍ഡിഎഫ് മുന്നോട്ട് പോകുകയാണെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ അദ്ദേഹം  പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

മൂന്നാം തലമുറ ഡിജിറ്റൽ വിപ്ലവം സാധ്യമാക്കാൻ കഴിയുന്ന തരത്തിലുള്ള ഡിജിറ്റൽ സയൻസ് പാർക്ക് ആണ് തിരുവനന്തപുരം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്കാണിത്. ആധുനിക സാങ്കേതികവിദ്യയാൽ സജ്ജീകരിക്കപ്പെട്ട വാട്ടർ മെട്രോയും രാജ്യത്തിന് പുതിയ അനുഭവമാകും. 3000 കോടി രൂപ സംസ്ഥാന ഗവൺമെന്റ് മുതൽമുടക്കി യാഥാർത്ഥ്യമാക്കുന്ന ഇത്തരം വൻകിട പദ്ധതികൾ നവ കേരളത്തിന് മുതൽക്കൂട്ടാകുമെന്നുറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News