ഉത്സവകാലത്തെ ഡിജിറ്റല്‍ ഇടപാടുകള്‍; തട്ടിപ്പില്‍ നിന്ന് സുരക്ഷിതരായിരിക്കാം

ഉത്സവകാല ഷോപ്പിങ്ങുകള്‍ക്കായി ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ഉപദേശവുമായി നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ.). തട്ടിപ്പിനിരയാകാതിരിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

– ഉത്സവകാലത്തെ ഓഫറുകളും ഡിസ്‌കൗണ്ടുകളും മറ്റും ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കും. പരിചയമില്ലാത്ത വെബ്സൈറ്റുകളില്‍ നിന്നും കച്ചവടക്കാരില്‍നിന്നും ഉത്പന്നങ്ങള്‍ വാങ്ങുന്നതിനു മുന്‍പ് മതിയായ അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണ്.

– ഓഫറുകള്‍ക്കായി സൈന്‍ അപ്പ് ചെയ്യുമ്പോള്‍ കൂടുതല്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കരുത്. ഇത് ഡേറ്റ മോഷണത്തിനുള്ള സാധ്യത കൂട്ടും.

ALSO READ:നീണ്ട 9 മാസത്തെ വനവാസം കഴിഞ്ഞ് യുപിഐ ഉപഭോക്താക്കൾക്ക് ഇടയിലേക്ക് പേടിഎം വീണ്ടുമെത്തി..

– സാമ്പത്തിക വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് അനായാസം ലഭിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഷോപ്പിങ് മാളുകളിലും മറ്റുമുള്ള സുരക്ഷിതമല്ലാത്ത ഓപ്പണ്‍ വൈ-ഫൈ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കാതിരിക്കുക.

– ഉത്സവകാലത്ത് വലിയ രീതിയില്‍ ഷോപ്പിങ് ചെയ്യുമ്പോള്‍ ശരിക്കുള്ള വെബ്‌സൈറ്റ് വിലാസത്തിന് സമാനമായ വിലാസം നല്‍കുന്ന തട്ടിപ്പ് സാധ്യത കൂടുതലാണ്. പേമെന്റ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിനു മുന്‍പ് നിര്‍ബന്ധമായും രണ്ട് തവണ പരിശോധിക്കേണ്ടതുണ്ട്. ശക്തമായതും വ്യത്യസ്തവുമായ പാസ്‌വേഡുകള്‍ ഉപയോഗിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News