കേരളത്തിന്റെ വൈജ്ഞാനിക മേഖലയ്ക്ക് കരുത്ത് പകർന്ന് ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള നാലാം വർഷത്തിലേക്ക്

കേരളത്തിന്റെ വൈജ്ഞാനിക മണ്ഡലത്തിന് പുതിയ ദിശാബോധം നൽകിക്കൊണ്ട് കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് ഇന്നോവേഷൻ & ടെക്നോളജി (ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള ) മൂന്നാം വാർഷികം ദിനം ആഘോഷിച്ചു. ടെക്നോപാർക്ക് ക്യാമ്പസിലെ സീ – ഡാക്ക് ആംഭി തീയേറ്റർ വേദിയിൽ നടന്ന ചടങ്ങിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ (ഡോ) സജി ഗോപിനാഥ് സ്വാഗതം പറഞ്ഞു. മൂന്നുവർഷംകൊണ്ട് സാങ്കേതികപരമായും സാമ്പത്തികപരമായും സ്വയം പര്യാപ്തത കൈവരിക്കാൻ യൂണിവേഴ്സിറ്റിക്ക് കഴിഞ്ഞത് അർപ്പണബോധത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണെന്ന് അദ്ദേഹംസൂചിപ്പിച്ചു.

ALSO READ: കുറുമ്പാച്ചി മലയിൽ അകപ്പെട്ട ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ഗവേണൻസ് ചെയർമാൻ ഡോ. വിജയ് ചന്ദ്രു അധ്യക്ഷനായിരുന്നു. പത്മശ്രീ പുരസ്കാര ജേതാവും പ്രശസ്ത ഐടി സംരംഭകനുമായ ശ്രീധർ വെമ്പു ‘ സംരംഭകത്വ കാഴ്ചപ്പാട് സാമൂഹിക ഉപജീവനവുമായി സന്തുലിതമാക്കുന്നു ‘ എന്ന വിഷയത്തെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. വൈവിധ്യങ്ങളിൽ നിന്നും വ്യത്യസ്തമായ ആശയരൂപീകരണങ്ങളിലൂടെ എന്നും നിലനിൽക്കുന്ന സംരംഭങ്ങൾ ആരംഭിക്കണമെന്നും അതിൻെറ സാധ്യതകളെ സംബന്ധിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യയിൽ ഓരോ നാട്ടിലെയും ജനങ്ങളുടെ സന്തോഷത്തിന്റെ അളവുകോൽ വ്യത്യസ്തമായതിനാലാണ് വാണിജ്യ- വ്യവസായ രംഗം മറ്റ് രാജ്യങ്ങളിലെ പോലെ ഇവിടെ വളരാതിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ വൈസ് പ്രസി. സുഭാഷ് സന്നിഹിതനായിരുന്നു. യൂണിവേഴ്സിറ്റിക്കായി എച്ച് ഡി എഫ് സി ബാങ്ക് തയ്യാറാക്കിയ ഡിജിറ്റൽ പെയ്മെൻറ് കാർഡിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു . രജിസ്ട്രാർ പ്രൊഫ.എ.മുജീബ് നന്ദി പറഞ്ഞു. കേരള സർക്കാരിന്റെ ഇക്കണോമിക്സ് & സ്റ്റാറ്റിക്സ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള തെരെഞ്ഞെടുക്കപ്പെട്ട ജീവനക്കാർക്ക് കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.വിവിധ വകുപ്പുകളിൽ നിന്നുള്ള അധ്യാപകരും , ഗവേഷക വിദ്യാർത്ഥികളും കോളേജ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

ALSO READ: ജാതി അധിക്ഷേപം; സാബു ജേക്കബിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News