ജയിൽവാസത്തിന് ശേഷം നടൻ ദിലീപിന്റെ പ്രേക്ഷകപ്രീതി നഷ്ടപ്പെട്ടതായി വിമർശകരുടെ വിലയിരുത്തൽ. വലിയ ഹൈപ്പിൽ വന്ന തങ്കമണിയും ബോക്സോഫീസിൽ തകർന്നടിഞ്ഞതോടെയാണ് ദിലീപ് യുഗം അവസാനിച്ചുവെന്ന വിലയിരുത്തലുകൾ ഇപ്പോൾ ശക്തമായിക്കൊണ്ടിരിക്കുന്നത്. തുടർച്ചയായി ദിലീപിന്റെ 9 ഓളം ചിത്രങ്ങളാണ് പരാജയപ്പെട്ടത്. ഇതേ രീതിയാണ് നടൻ തുടരുന്നതെങ്കിൽ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല എന്നാണ് വ്യക്തമാകുന്നത്.
ശുഭരാത്രി, ജാക് & ഡാനിയേൽ, മൈ സാന്റ, കേശു ഈ വീടിന്റെ നാഥൻ, ബാന്ദ്ര തുടങ്ങിയ ദിലീപ് ചിത്രങ്ങൾക്കെല്ലാം തന്നെ വലിയ പരാജയമാണ് സംഭവിച്ചത്. നടിയെ ആക്രമിച്ച കേസിന് ശേഷം ദിലീപിന്റേതായി പുറത്തിറങ്ങിയ രാമലീല, കോടതി സമക്ഷം ബാലൻ വക്കീൽ എന്നീ ചിത്രങ്ങൾ മാത്രമാണ് ഭേദപ്പെട്ട പ്രകടനം ബോക്സോഫീസിൽ കാഴ്ചവെച്ചത്. ദിലീപ് നിർമാതാവായി വന്ന തട്ടാശ്ശേരി കൂട്ടവും തിയേറ്ററിൽ വലിയ പരാജയമായിരുന്നു നേരിട്ടത്.
അതേസമയം, യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി പുറത്തിറക്കിയ ദിലീപ് ചിത്രം തങ്കമണി ബോക്സ്ഓഫീസിൽ തകർന്നടിയുകയാണ്. ഏച്ചുകെട്ടിയ സെറ്റും, ദിലീപിന്റേതടക്കമുള്ള വേഷങ്ങളും അഭിനയവുമെല്ലാം പരാജയത്തിന് കാരണമാണ് എന്നാണ് നിരൂപകർ ചൂണ്ടിക്കാട്ടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here