ടിക്കെറ്റെടുത്തിട്ട് എന്റെ പാട്ട് കേട്ടാൽ മതി..അല്ല പിന്നെ!ഹോട്ടൽ ബാൽക്കണിയിലെ ആരാധകരെ കണ്ട് പരിപാടി നിർത്തി പ്രമുഖ ഗായകൻ

DILJIT DOSANJH

സംഗീത പരിപാടിയുടെ ടിക്കറ്റെടുക്കാതെ സമീപത്തെ ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്നും ചിലർ പരിപാടി കണക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പരിപാടി നിർത്തിവെച്ച് പ്രമുഖ പഞ്ചാബി-ബോളിവുഡ് ഗായകനായ ദിൽജിത്ത് ദോസൻജ്. ഗുജറാത്തിലെ അഹമ്മദാബാദിൽ വെച്ച് താരത്തിന്റെ പരിപാടി നടക്കുമ്പോൾ ആയിരുന്നു സംഭവം.

സ്റ്റേജിൽ നിന്നും പാട്ട് പാടുന്നതിനിടെയാണ് സമീപത്തെ ഹോട്ടലിന്റെ ബാലക്കണിയിൽ നിന്ന് ചിലർ പാട്ടുകേൾക്കുന്നതായി ദിൽജിത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.ഇതോടെ താരം പാട്ട് നിർത്തി.ശേഷം ടിക്കറ്റ് എടുക്കാതെയല്ലേ നിങ്ങൾ പാട്ട് കേൾക്കുന്നതെന്ന് അദ്ദേഹം മൈക്കിലൂടെ ചോദിച്ചു.ശേഷം ഏതാനും മിനിറ്റുകൾക്കുള്ളിൽ പരിപാടി വീണ്ടും തുടർന്നു.

ALSO READ; ഒന്നും രണ്ടുമല്ല, വിമാന യാത്രക്കാര്‍ കുടുങ്ങിയത് 80 മണിക്കൂര്‍; പരാതി എയര്‍ ഇന്ത്യക്കെതിരെ

അതേസമയം ഇതിന്റെ വീഡീയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ചിലർ ഇതിനെയൊരു തമാശയാക്കി തള്ളുമ്പോൾ മറ്റ് ചിലർ ദിൽജിത്തിനെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്.ദിൽജിത്തിന്റെ സംഗീതപരിപാടിയുടെ ടിക്കറ്റ് വിലയേക്കാൾ കൂടുതൽ നൽകിയാണ് അവർ ഹോട്ടലിൽ താമസിക്കുന്നതെന്നായിരുന്നു ചിലരുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration