ദില്ലി മാർച്ചിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ. പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിൽ പ്രതിഷേധക്കാർക്ക് നേരെ ഉണ്ടായ പൊലീസ് നടപടി കറുത്ത ദിനമെന്ന് പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് സമിതി പറഞ്ഞു. ശംഭുവിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പൊലീസ് നടപടിയെ വിമർശിച്ച കർഷക സംഘടനാ നേതാക്കൾ സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. പൊലീസുകാർ സമരക്കാർക്കെതിരെ കൈക്കൊണ്ട നടപടി ചരിത്രത്തിലെ കറുത്ത ദിനമെന്ന് പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് സമിതി നേതാവ് സർവൺ സിങ് പന്ഥേർ പറഞ്ഞു.
ALSO READ: മൂന്നുദിവസമായി നടക്കുന്ന ബജറ്റിന്മേലുള്ള ചർച്ച ഇന്ന് അവസാനിക്കും
കർഷക മാർച്ച് കണക്കിലെടുത്ത് ദില്ലിയിലും അതീവ ജാഗ്രതയാണ്. ഗാന്ധിപൂർ , സിംഘു , തിക്രി തുടങ്ങിയ അതിർത്തികളിലൊക്കെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൊലീസിന് പുറമേ അർദ്ധ സൈനിക വിഭാഗത്തേയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
ALSO READ: യുഎസ് മലയാളികളുടെ മരണം; കൊലപാതകമെന്ന് സംശയം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here