ദില്ലി ചലോ മാര്‍ച്ചില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് സുരക്ഷ മാനിച്ചെന്ന് പഞ്ചാബ് പൊലീസ്. കഴിഞ്ഞ തവണ പ്രതിഷേധത്തിനിടെ ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. അത് ഒഴിവാക്കാനാണ് നിയന്ത്രണമെന്നും പൊലീസ്. മാധ്യമങ്ങളെ തടഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നു. മിനിമം താങ്ങുവില ആവശ്യം ഉന്നയിച്ച് കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച് പുനരാരംഭിക്കാനിരിക്കെ ശംഭു അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് സജ്ജീകരിച്ചിരിക്കുന്നത്. പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ചാണ് പ്രതിരോധം തീര്‍ത്തിരിക്കുന്നത്.
വെള്ളിയാഴ്ച ദില്ലി ചലോ മാര്‍ച്ചിനിടെ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ ഉപയാഗിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് പരുക്കേറ്റിരുന്നു. പ്രതിഷേധം മുന്നൂറാം ദിവസത്തിലേക്ക് എത്തുകയാണ്. ഈ സാഹചര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ ബിജെപി നേതാക്കളുടെ പഞ്ചാബ് സന്ദര്‍ശനത്തിനെതിരെയും കര്‍ഷകര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും അമൃത്സര്‍ സന്ദര്‍ശിക്കേണ്ടെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here