കർഷകരുടെ ദില്ലിചലോ മാർച്ചിനെ ഹരിയാന പൊലീസ് തടഞ്ഞതിനു പിന്നാലെ കർഷകരുമായി ചർച്ചക്ക് തയ്യാറായി ഹരിയാന സർക്കാർ. രാജ് പുരയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാമെന്ന് അധികൃതർ അറിയിച്ചു. ഒരു ദിവസത്തെ സമയം അധികൃതർ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇന്ന് പ്രതിഷേധം നടത്തുന്നില്ലെന്ന് കർഷക നേതാക്കൾ അറിയിച്ചിട്ടുണ്ട്. അതേസമയം പ്രശ്നപരിഹാരമുണ്ടായില്ലെന്ന്മറ്റു പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇന്നലെ നടത്തിയ കർഷക മാർച്ചിൽ പൊലീസ് അക്രമം അഴിച്ചുവിട്ടതോടെ നിരവധി കർഷകർക്ക് പരുക്കേറ്റിരുന്നു.
Also read: ഹൈദരാബാദിൽ ഭക്ഷ്യപരിശോധനയിൽ പിടിച്ചെടുത്തത് 92.47 ലക്ഷം വിലമതിക്കുന്ന മായം ചേർത്ത തേങ്ങാപ്പൊടി
അതേസമയം, കർഷകരുടെ ദില്ലി ചലോ മാർച്ചിൽ അക്രമമഴിച്ചുവിട്ട് പൊലീസ്. ശംഭു അതിർത്തിയിൽ നിന്നാരംഭിച്ച മാർച്ചിന് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പത്തോളം കർഷകർക്ക് പരുക്കേറ്റതിനു പിന്നാലെ മാർച്ച് ഇന്നത്തേക്ക് നിർത്തി. അതേസമയം പ്രതിഷേധവുമായി കർഷകർ ശംഭു അതിർത്തിയിൽ തന്നെ തുടരും. കൂടിയാലോചനകൾക്ക് ശേഷം സമര പരിപാടികൾ തീരുമാനിക്കുമെന്നും കർഷകസംഘടനകൾ അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരായ ദില്ലി ചെലോ മാർച്ച് ഉച്ചയ്ക്ക് 12 മണിയോടെയാണ് പുനരാരംഭിച്ചത്. ശംഭു അതിർത്തിയിൽ നിന്നും ആരംഭിച്ച മാർച്ചിനെ തടയാൻ കൂറ്റൻ കോൺക്രീറ്റ് ബാരിക്കേഡുകളും ഇരുമ്പ്ദണ്ഡും ഉൾപ്പെടെ യുദ്ധസമാനമായ സജ്ജീകരണങ്ങളാണ് പൊലീസ് ഒരുക്കിയത്. ശംഭു അതിർത്തിയിൽ നിന്നാരംഭിച്ച കർഷകരുടെ മാർച്ച് കിലോമീറ്ററുകൾ പിന്നിടുന്നതിനു മുൻപേ പൊലീസ് തടഞ്ഞു, മാത്രമല്ല 101 ഓളം വരുന്ന കർഷകരുടെ തിരിച്ചറിയൽ കാർഡുകൾ നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടതോടെ കർഷകരും പൊലീസും തമ്മിൽ വാക്കേറ്റമായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here