റംസാനുമായി പ്രണയത്തിലോ? ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അറിയുന്നൊരു കാര്യമുണ്ടെന്ന് ദിൽഷ പ്രസന്നന്റെ മറുപടി

ബിഗ് ബോസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് ദിൽഷ പ്രസന്നൻ. ഇപ്പോഴിതാ നടനും ഡാൻസറുമായ റംസാനുമായുള്ള ബന്ധമെന്നതാണെന്ന് വ്യക്തമാക്കുകയാണ് താരം. കാലങ്ങളായി സോഷ്യൽ മീഡിയയിൽ രണ്ടുപേരെയും കുറിച്ച് ധാരാളം ഗോസിപ്പുകൾ പാപ്പരാസികൾ പറഞ്ഞു പരത്തിയിട്ടുണ്ടായിരുന്നു. അതിനുള്ള മറുപടി കൂടിയാണ് ദിൽഷയുടെ ഈ തുറന്നു പറച്ചിൽ.

ALSO READ: കുഴൽനാടന്റേത് നനഞ്ഞ പടക്കം, തലയ്ക്ക് വെളിവുള്ള ആരും ഇങ്ങനെ ആവശ്യപ്പെടില്ല: കുറിപ്പ് പങ്കുവെച്ച് സാമ്പത്തിക ശാസ്ത്ര വിദഗ്ദൻ

റംസാനും ദിൽഷയും തമ്മിൽ എന്ത് ബന്ധം? ദിൽഷ പറഞ്ഞ മറുപടി

ഞങ്ങളുടെ ഒരു ഡാന്‍സ് ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ കാണുന്നത് വേറെ പാട്ടുകളില്‍ ആ ഡാന്‍സ് എഡിറ്റ് ചെയ്യുന്നതാണ്. യൂട്യൂബില്‍ നോക്കിയാല്‍ കാണുക റംസാന്റേയും ദില്‍ഷയുടേയും കല്യാണമായെന്നും അവിടെ പോയി ഇവിടെ പോയി എന്നാകും. ഞാനത് കാണുമ്പോള്‍ അവന് അയച്ചു കൊടുക്കും.

അവന് കാണുന്നത് അവന്‍ എനിക്കും അയച്ചു തരും. ഞങ്ങള്‍ രണ്ടു പേരും ഇതൊക്കെ കണ്ട് ചിരിക്കുകയാണ് ചെയ്യാറ്. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അറിയുന്നൊരു കാര്യമുണ്ട്, എത്രപേരെയാണ് നമുക്ക് പറഞ്ഞ് മനസിലാക്കിക്കാന്‍ പറ്റുക. അത് നമ്മളെക്കൊണ്ട് പറ്റുന്ന കാര്യമല്ല. നമുക്ക് ചെയ്യാന്‍ പറ്റുന്നത് അവരവിടുന്ന് പറയട്ടെ, നമ്മള്‍ക്ക് ഇവിടെ നിന്ന് ഡാന്‍സ് കളിക്കാം എന്നത് മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News