ഐപിഎല്ലില്‍ ഞായറാഴ്ച നടക്കുന്ന നടക്കുന്ന ആദ്യ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടുന്ന സഞ്ജു സാംസന്റെ രാജസ്ഥാന്‍ റോയല്‍സിന് 172 റണ്‍സ് വിജയ ലക്ഷ്യം. ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് എടുത്തു.44 പന്തില്‍ 55 റണ്‍സ് നേടിയ ബാംഗ്ലൂര്‍ നായകന്‍ ഡ്യൂപ്ലസി, 33 പന്തില്‍ 54 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ് വെല്‍ എന്നിവര്‍ മികച്ച പ്രകടനം നടത്തി. ആദം സാംബ, കെ.എം.ആസിഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സന്ദീപ് ശര്‍മ ഒരു വിക്കറ്റും നേടി.
സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് യോഗ്യത ഇതു വരെ ഉറപ്പായിട്ടില്ല. ഇന്നത്തെ മത്സരമുള്‍പ്പെടെ ബാക്കിയുള്ള രണ്ട് മത്സരങ്ങള്‍ വിജയിച്ചാല്‍ മാത്രമേ രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകളുള്ളു. ഈ മത്സരങ്ങളിലൊന്നില്‍ പരാജയപ്പെടുകയാണെങ്കില്‍ രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകളും അവസാനിക്കും. നിലവില്‍ 12 കളികളില്‍ 12 പോയിന്റുമായി ലീഗ് ടേബിളില്‍ അഞ്ചു സ്ഥാനത്താണ് രാജസ്ഥാന്‍.
ഇന്ന് നടക്കുന രണ്ടാം മത്സരത്തില്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ചെന്നൈ പ്ലേ ഓഫ് ഉറപ്പിക്കാന്‍ കൊല്‍ക്കത്തയെ നേരിടും. 12 മത്സരങ്ങളില്‍ 15 പോയിന്റാണ് ചെന്നൈക്കുള്ളത്. 12 കളികളില്‍ നിന്നും 10 പോയന്റുമായി എട്ടാംസ്ഥാനത്താണ് കൊല്‍ക്കത്ത.ചെന്നൈയുടെ തട്ടകത്തില്‍ 7:30 നാണ് മത്സരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here