ദിമിത്രി ഡയമന്റകോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു

ദിമിത്രി ഡയമന്റകോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ഡയമന്റകോസ് ഐഎസ്എല്‍ 2023-24 സീസണിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവാണ്. ബ്ലാസ്റ്റേഴ്സിന് വേണ്ടി 44 മത്സരങ്ങളില്‍ നിന്നായി ഡമന്റകോസ് 28 ഗോളുകള്‍ നേടിയിട്ടുണ്ട്.

ഏഴ് അസിസ്റ്റുകളും നടത്തി. ടീമെന്ന നിലയില്‍ ബ്ലാസ്റ്റേഴ്സില്‍ ലഭിച്ച നിമിഷങ്ങളെക്കുറിച്ചു പറയാന്‍ വാക്കുകളില്ലെന്നും കേരളത്തോടൊപ്പമുള്ള രണ്ടു വര്‍ഷക്കാലം അവസാനിക്കുകയാണെന്നും ഡയമന്റകോസ് വ്യക്തമാക്കി.

2022 ല്‍ ക്രൊയേഷ്യന്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബ് ഹജ്ജുക് സ്പ്ലിറ്റില്‍നിന്നാണ് ഗ്രീക്ക് താരം ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്നത്. ഗ്രീസ് സീനിയര്‍ ടീമിനായി അഞ്ചു മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. പരിശീലകന്‍ ഇവാന്‍ വുക്കൊമാനോവിച്ച് ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു പിന്നാലെയാണ് 31 കാരനായ ഡയമെന്റകോസും ബ്ലാസ്റ്റേഴ്‌സ് വിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News