വൈസ് അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി നാവിക സേന മേധാവിയായി ചുമതലയേല്‍ക്കും

ഇന്ത്യയുടെ അടുത്ത നാവികസേന മേധാവിയായി വൈസ് അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി ചുമതലയേല്‍ക്കും. ഏപ്രില്‍ 30ന് നിലവിലെ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ വിരമിക്കുന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അടുത്ത മേധാവിയെ വ്യാഴാഴ്ച രാത്രി പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷവും അഞ്ചുമാസവും മേധാവിയായി ചുമതല വഹിച്ച ശേഷമാണ് ഹരികുമാര്‍ നാവികസേനയില്‍ നിന്നും വിരമിക്കുന്നത്.

ഹരികുമാര്‍ വിരമിക്കുന്നതോടെ സേനയിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥന്‍ വൈസ് ചീഫായ ത്രിപാഠിയാണ്. ത്രിപാഠിയെ പിന്‍ഗാമിയായി പ്രഖ്യാപിച്ചതോടെ സേനയിലെ സീനിയോറിറ്റി അനുസരിച്ചുള്ള നിയമന പതിവ് തന്നെ സര്‍ക്കാര്‍ പിന്തുടര്‍ന്നിരിക്കുകയാണ്.

ALSO READ:  അല്ലു അ‍ർജുന്റെ കരിയർ ബെസ്റ്റ്; പുഷ്‌പ 2 വും ഹിറ്റടിക്കും; വലിയ തുകക്ക് സ്വന്തമാക്കി ഒടിടി

ഇതിനുപുറമേ സേനയിലെ ഏറ്റവും ഉയര്‍ന്ന പദവിയിലും മാറ്റം വരികയാണ്. ഇന്ത്യന്‍ ആര്‍മി ചീഫ് മനോജ് പാണ്ഡേ മെയ് 31ന് വിരമിക്കുകയാണ്. വൈസ് ചീഫ് ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയാകും ആ സ്ഥാനത്തെത്തുക എന്നാണ് കരുതുന്നത്. പാണ്ഡേയുടെ റിട്ടയര്‍മെന്റോടെ ദ്വിവേദിയാകും ഏറ്റവും സീനിയറായ ഉദ്യോഗസ്ഥന്‍.

2024 ജനുവരിയില്‍ നേവി വൈസ് ചീഫായി നിയമിതനാകുന്നതിന് മുമ്പ് വെസ്റ്റേണ്‍ നേവല്‍ കമാന്റ് ചീഫായിരുന്നു ത്രിപാഠി. മുമ്പ് നേവിയുടെ ചീഫ് ഒഫ് പേഴ്‌സണലായും ചുമതല വഹിച്ചിട്ടുണ്ട്.

1985 ജൂലായ് ഒന്നിനാണ് അദ്ദേഹം ഇന്ത്യന്‍ നേവിയുടെ ഭാഗമായത്. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്‌പെഷ്യലിസ്റ്റായ അദ്ദേഹം മുന്‍നിര യുദ്ധക്കപ്പലുകളിലെ ചുമതലകള്‍ കൈകാര്യം ചെയ്തിരുന്നു. ഐഎന്‍എസ് മുംബൈയിലെ പ്രിന്‍സിപ്പല്‍ വാര്‍ഫെയര്‍ ഓഫീസറായിരുന്നു.

ALSO READ: ആരോഗ്യസ്ഥിതി കണക്കിലെടുത്തുള്ള പരിശോധന; കെജ്‌രിവാളിന്റെ ഹർജി ദില്ലി റൗസ് അവന്യു കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ശത്രുരാജ്യങ്ങളുടെ കണക്കുകൂട്ടലുകളെ തകര്‍ക്കുക, കടല്‍ക്കൊള്ളക്കാരുടെ ഭീഷണികള്‍ എന്നിങ്ങനെ നിരവധി വെല്ലുവിളികള്‍ നേരിടേണ്ട സമയത്താണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News