ഐപിഎൽ ടൂർണമെൻ്റുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ താരമെന്ന നാണക്കേടിന്‍റെ റെക്കോഡ് പട്ടികയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ദിനേഷ് കാർത്തിക്കും. പതിനാറ് തവണയാണ് കാർത്തിക് പൂജ്യത്തിന് പുറത്താകുന്നത്. നിലവിൽ നാണേക്കടിൻ്റെ റെക്കോർഡ് പട്ടികയിൽ മുംബൈ നായകൻ ഹിറ്റ്മാൻ രോഹിത് ശർമക്കൊപ്പം എത്തിയിരിക്കുകയാണ് താരം.
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ലെഗ് സ്പിന്നർ ആദം സാമ്പയുടെ പന്തിൽ എൽബിഡബ്ല്യുവിൽ കുരുങ്ങിയാണ് താരം പൂജ്യത്തിന് പുറത്തായത്. രാജസ്ഥാൻ താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഔട്ട് അനുവദിച്ചില്ല. പിന്നാലെ രാജസ്ഥാൻ റിവ്യൂ നൽകുകയായിരുന്നു. വെസ്റ്റിന്‍ഡീസ് താരം സുനില്‍ നരേയ്ന്‍, ഇന്ത്യന്‍ താരമായ മന്ദീപ് സിംഗ് എന്നിവർ 15 ഡക്കുകളുമായി രോഹിത്തിനും കാർത്തിക്കിനും തൊട്ടുപിന്നിലുണ്ട്.
ഒരു ഐപിഎൽ ടീമിന്റെ നായകനെന്ന നിലയിൽ ഏറ്റവും അധികം തവണ പൂജ്യത്തിനു പുറത്തായ താരം എന്ന നാണക്കേടിലും രോഹിത് തന്നെയാണ് ഒന്നാം സ്ഥാനത്ത്. 11 തവണയാണ് ക്യാപ്റ്റൻസിയിൽ താരം പൂജ്യത്തിന് പുറത്തായത്. കാർത്തിക് പരാജപ്പെട്ടെങ്കിലും മത്സരത്തിൽ ബാംഗ്ലൂർ 112 റൺസിന്‍റെ വമ്പൻ ജയവുമായി പ്ലേ ഓഫ് സാധ്യത സജീവമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here