ദിനേശ് കാര്‍ത്തിക് വിരമിച്ചു; പ്രഖ്യാപനം പിറന്നാള്‍ ദിനത്തിൽ

ഇന്ത്യന്‍ മുന്‍ താരം ദിനേശ് കാര്‍ത്തിക്  ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ ദിനേശ് കാര്‍ത്തിക് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തി. 39-ാം പിറന്നാള്‍ ദിനത്തിൽ ആണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ആരാധകരോടും പരിശീലകരോടും സഹതാരങ്ങളോടും തന്നെ നയിച്ച ക്യാപ്റ്റന്മാരോടും കാര്‍ത്തിക് നന്ദി പറഞ്ഞു. കോടിക്കണക്കിന് ആളുകള്‍ രാജ്യത്ത് ക്രിക്കറ്റ് കളിക്കുന്നുണ്ട്. അവരില്‍ നിന്നും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാണ്. ഈ വര്‍ഷങ്ങളില്‍ തനിക്ക് പിന്തുണ നല്‍കിയ മാതാപിതാക്കള്‍ക്കും പങ്കാളി ദീപികയ്ക്കും നന്ദിയെന്നും താരം വ്യക്തമാക്കിയത്.

ALSO READ: എക്‌സിറ്റ്‌പോളുകള്‍ അശാസ്ത്രീയം, ശരിക്കും ഫലം വരട്ടേ: ശശി തരൂർ

അവസാനമായി താരം 2022 ല്‍ ട്വന്റി 20 ലോകകപ്പിലാണ് ദിനേശ് കാര്‍ത്തിക് ഇന്ത്യൻ ജഴ്‌സി അണിഞ്ഞത്.ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരൂ, പഞ്ചാബ് കിംഗ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളില്‍ താരം കളിച്ചു.കഴിഞ്ഞ സീസണ്‍ ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ടീമിലായിരുന്നു.ഇന്ത്യയ്ക്ക് വേണ്ടി 26 ടെസ്റ്റുകളും 94 ഏകദിനങ്ങളും 60 ട്വന്റി 20കളും കാര്‍ത്തിക്ക് കളിച്ചിട്ടുണ്ട്.

ALSO READ: സൂര്യാഘാതം; ബിഹാറില്‍ മരിച്ചത് നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍, ഞെട്ടിക്കും ഈ കണക്കുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News