ഒടുവിൽ പൂജാ ബംബർ വിജയിയെ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനെയാണ് പൂജാ ബംബറിലൂടെ ഭാഗ്യം തേടിയെത്തിയത്. കൊല്ലത്തെ ജയകുമാർ ലോട്ടറീസിൽ നിന്ന് എടുത്ത പത്ത് ടിക്കറ്റുകളിൽ ഒന്നിനാണ് ദിനേശ്കുമാറിന് സമ്മാനം അടിച്ചത്. സമ്മാനത്തുകയായ 6 കോടി 18 ലക്ഷം രൂപയാണ് ദിനേശ് കുമാറിന് ലഭിക്കുക.
ALSO READ: പ്രവാസി വ്യവസായി അബ്ദുൽ ഗഫൂറിൻ്റെ മരണം കൊലപാതകം, മന്ത്രവാദിനിയായ യുവതിയുൾപ്പടെ 4 പേർ അറസ്റ്റിൽ
ദിനേശ് കുമാർ ഏജൻസി വ്യവസ്ഥയിൽ ലോട്ടറി എടുത്തതിനാൽ തന്നെ ഏജൻസി കമ്മീഷനായ ഒരു കോടി രൂപയും അദ്ദേഹത്തിന് ലഭിക്കും. സമ്മാനം ലഭിച്ചതിനെ തുടർന്ന് കൊല്ലം ജയകുമാർ ലോട്ടറീസിൽ ദിനേശ്കുമാറും കുടുംബവും നേരിട്ടെത്തി മാധ്യമപ്രവർത്തകരോട് സംസാരിച്ചു.
സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും എല്ലാവരും ലോട്ടറിയെടുക്കണമെന്നും തനിക്ക് നേരത്തെയും ചെറിയ ലോട്ടറി തുകകൾ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും ദിനേശ്കുമാർ പറഞ്ഞു. പരിസരത്തുള്ള ശുദ്ധരായ മനുഷ്യരെ ഉൾപ്പെടെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here