അരിപ്പൊടിയുണ്ടെങ്കില്‍ ഡിന്നറിന് വെറും അഞ്ച് മിനുട്ടിനുള്ളിലുണ്ടാക്കാം ഒരു കിടിലം ഐറ്റം

അരിപ്പൊടിയുണ്ടെങ്കില്‍ ഡിന്നറിന് വെറും അഞ്ച് മിനുട്ടിനുള്ളിലുണ്ടാക്കാം ഒരു കിടിലം ഐറ്റം. നല്ല കിടിലന്‍ രുചിയില്‍ വളരെ കുറഞ്ഞ സമയംകൊണ്ട് മസാല കൊഴുക്കട്ട ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകള്‍:

വറുത്ത അരിപ്പൊടി – 1 ഗ്ലാസ്സ്

ചെറിയ ഉള്ളി / സവാള അരിഞ്ഞത് – 4 ടേമ്പിൾ സ്പൂൺ

വറ്റൽ മുളക് ചതച്ചത് ആവശ്യത്തിന്

വെളിച്ചെണ്ണ

കടുക്

ജീരകം 1 നുള്ള്

കറിവേപ്പില ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

വെള്ളം ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

വെളളവും ആവശ്യത്തിന് ഉപ്പും ഒരുടീസ്പൂണ്‍ വെളിച്ചണ്ണയും ചേർത്തിളക്കി തിളപ്പിക്കുക.

അത് തിളച്ച് വരുമ്പോൾ തീ കുറച്ച് വച്ച് ഇതിലേക്ക് അരിപ്പൊടിയിട്ട് ഇളക്കി തീ ഓഫ് ചെയ്യുക.

ഒരു വിധം തണുക്കുമ്പോൾ നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി ഉരുട്ടി ആവിയിൽ വേവിച്ച് എടുക്കുക

Also Read : വെണ്ടയ്ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കുമ്പോള്‍ കുഴഞ്ഞുപോവുകയും ചീനച്ചട്ടിയില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യാറുണ്ടോ ? ഇതാ തൈരുകൊണ്ടൊരു എളുപ്പവിദ്യ

ഒരു പാൻ വച്ച് ബാക്കിയുള്ള വെളിച്ചെണ്ണ ഒഴിച്ച് ചൂടാകാമ്പോൾ കടുക്, ജീരകം പൊട്ടിക്കുക.

ശേഷം ഉള്ളി, വറ്റൽമുളക് ചതച്ചത്, കറിവേപ്പില ചേർത്ത് മൂത്ത് വരുമ്പോൾ കൊഴുക്കട്ട ഇതിലേക്കിട്ട് മിക്സ് ചെയിത് തീ ഓഫ് ചെയ്യാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News