ഒരേയൊരു ക്യാരറ്റും ഉരുളക്കിഴങ്ങും മാത്രം മതി; കിടിലന്‍ കറി റെഡി പത്ത് മിനുട്ടിനുള്ളില്‍

ഒരേയൊരു ക്യാരറ്റും ഉരുളക്കിഴങ്ങും മാത്രം മതി, കിടിലന്‍ കറി റെഡി പത്ത് മിനുട്ടിനുള്ളില്‍. രാത്രി ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ഒരു കിടിലന്‍ കറി തയ്യാറാക്കിയാലോ ?

ചേരുവകള്‍

ക്യാരറ്റ്, പൊട്ടറ്റോ  – 2

ഉപ്പ്                                –  ആവശ്യത്തിന്

പച്ചമുളക്                 – 2 എണ്ണം

ചെറിയ സവാള    – 1 എണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍

വെജിറ്റബിള്‍ മസാല              –  1 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

എല്ലാം കൂടി ചേര്‍ത്ത് ഒരു വിസില്‍ വരുന്നത് വരെ കുക്കറില്‍ വേവിക്കുക.

ഒരു കപ്പ് തേങ്ങ, ഒരു കഷ്ണം ചെറിയ ഉള്ളി, 3 അല്ലി വെളുത്തുള്ളി , പച്ച മുളക്, കറിവേപ്പില അല്പം ഗരം മസാല , മഞ്ഞള്‍പൊടി , കുരുമുളക് ഇവ ചെറിയ തീയില്‍ അല്‍പ നേരം വറുത്തെടുത് നന്നായി അരച്ചെടുക്കണം.

Also Read : ഓട്‌സുണ്ടെങ്കില്‍ വെറും പത്ത് മിനുട്ടിനുള്ളിലുണ്ടാക്കാം കിടിലന്‍ വട

ശേഷം വേവിച്ച് വച്ചിരിക്കുന്ന പച്ചക്കറിയിലേക്ക് ഈ പേസ്റ്റ് ഒഴിച്ച് ആവശ്യത്തിന് വെള്ളം കൂടി ചേര്‍ത്ത് കടുകും കറിവേപ്പിലയും വറ്റല്‍ മുളകും താളിച്ച് ചൂടോടെ കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News