വലിയ ബലൂണ്‍ പോലത്തെ ബട്ടൂര വെറും 5 മിനുട്ടിനുള്ളില്‍ വീട്ടിലുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ ബട്ടൂര തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
മൈദ -1 കപ്പ്
ഗോതമ്പു പൊടി – 1/2 കപ്പ്
തൈര് – 1/2 കപ്പ്
പാല്‍ – 1/4 ഗ്ലാസ്
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – 1 ടീസ്പൂണ്‍
യീസ്റ്റ് – 1/2 ടീസ്പൂണ്‍
എണ്ണ – 2 ടേബിള്‍ സ്പൂണ്‍
Also Read : പരിപ്പും ഉഴുന്നും വേണ്ട; വെറും മൂന്ന് മിനുട്ടിനുള്ളില്‍ വെറൈറ്റി ക്രിസ്പി വട റെഡി
തയ്യാറാക്കുന്ന വിധം
തൈര്, കുറച്ചു പാല്‍ എന്നിവ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
അതിലേക്കു പഞ്ചസാര, ഉപ്പ്, യീസ്റ്റ്, എണ്ണ എന്നിവ ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
മൈദ, ഗോതമ്പു പൊടി എന്നിവ അരിച്ച് എടുത്ത ശേഷം തൈര്, പാല്‍ മിക്‌സിലേക്കു ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ചു കുഴച്ചെടുക്കുക.
അതിനുശേഷം മുകളില്‍ കുറച്ചു എണ്ണ തടവി ഒരു നനഞ്ഞ തുണി വച്ചു മൂടി വയ്ക്കുക.
ഒരു മണിക്കൂറിനു ശേഷം എടുത്തു ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം.
ശേഷം പരത്തി എണ്ണയിലിട്ട് ഇട്ടു വറുത്തെടുക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here