‘ഉള്ളി’യൊന്നും വേണ്ടന്നേ… ചപ്പാത്തിക്കൊരുക്കാം ഒരു വെറൈറ്റി കറി

ഉള്ളിയില്ലാതെ ഒരു കിടിലന്‍ കറി ഉണ്ടാക്കിയാലോ ? നാവില്‍ രുചിയൂറുന്ന തക്കാളി കറി വയ്ക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

തക്കാളി – 4 എണ്ണം മീഡിയം സൈസ്

ഇഞ്ചി – 1 ചെറിയ കഷണം

കറിവേപ്പില

മുളക് പൊടി – 1/4 ടീസ്പൂണ്‍

Also Read : രാത്രിയില്‍ കറിയുണ്ടാക്കാന്‍ മടിയാണോ? എങ്കില്‍ ഇനി ചപ്പാത്തി ഇങ്ങനെ ഉണ്ടാക്കിനോക്കൂ

പച്ചമുളക് – 2 എണ്ണം ചെറുതാക്കി അരിഞ്ഞത്

ഉപ്പ്

മഞ്ഞള്‍ പൊടി – ഒരു നുള്ള്

വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍

കടുക് – 1/4 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് ചേര്‍ത്ത് പൊട്ടിച്ചെടുക്കുക

പിന്നീട് ചെറുതാക്കി അരിഞ്ഞ , ഇഞ്ചി, കറിവേപ്പില , പച്ചമുളക് ഒപ്പം കുറച്ചു ഉപ്പും ചേര്‍ത്ത് വഴറ്റുക

മഞ്ഞള്‍ പൊടിയും മുളകുപൊടിയും ചേര്‍ത്ത് അരിഞ്ഞ് വെച്ചിരിക്കുന്ന തക്കാളി ചേര്‍ക്കാം

ശേഷം അടച്ചു വെച്ച് ചെറിയ തീയില്‍ വേവിക്കുക

കുറച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ഇതിനു മുകളില്‍ ആയി ചേര്‍ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News