രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തവര്‍ക്ക് ഇന്ന് ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഐറ്റം ആയാലോ ? ഞൊടിയിടയില്‍ അവല്‍കൊണ്ടൊരു ഉപ്പുമാവ് ആയാലോ ? സിംപിളായി അവല്‍ ഉപ്പുമാവ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
ചേരുവകള്‍
അവല്‍ – 2 കപ്പ്
സവാള – 1 (നീളത്തില്‍ ചെറുതായി അരിഞ്ഞത്)
കറിവേപ്പില – ഒരു തണ്ട്
കപ്പലണ്ടി – ഒരു പിടി
പച്ചമുളക് -2
കടുക് -1 ടീ സ്പൂണ്‍
കടല പരിപ്പ് – 1 ടീ സ്പൂണ്‍
Also Read : ഒരോയൊരു ആപ്പിള്‍ മതി; ഞൊടിയിടയിലുണ്ടാക്കാം ഒരു കിടിലന്‍ സ്‌നാക്‌സ്
ജീരകം – ഒരു നുള്ള്
മഞ്ഞള്‍പൊടി -ഒരു നുള്ള്
കായം – ഒരു നുള്ള്
ഉപ്പ് -ആവശ്യത്തിന്
എണ്ണ – 1 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന രീതി
രണ്ട് കപ്പ് അവലിന് ഒരു കപ്പ് വെള്ളം എന്ന രീതിയില്‍ കണക്കാക്കി അവല്‍ നനച്ചു വെക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് , ജീരകം ഇവ പൊട്ടിക്കുക. കറിവേപ്പിലയും ചേര്‍ക്കുക.
ശേഷം ഇതിലേയ്ക്ക് കടല പരിപ്പ്, കപ്പലണ്ടി എന്നിവ നന്നായി വറുത്തെടുക്കുക.
Also Read : കളർഫുൾ ഫിൽറ്ററും ‘ക്ലോസ്ഫ്രണ്ട്‌സ്’ പോസ്റ്റും; ഇൻസ്റ്റാഗ്രാം ഇനി വേറെ ലെവൽ!
മഞ്ഞള്‍ പൊടിയും ,കായവും ചേര്‍ത്ത് അതിലേക്ക് ഉള്ളിയും പച്ചമുളകും ഇട്ട് വഴറ്റുക.
ആവശ്യത്തിന് ഉപ്പ് ചേര്‍ക്കണം.
ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോള്‍ നനച്ച അവല്‍ ഇതിലേയ്ക്ക് ചേര്‍ത്തിളക്കി രണ്ടു മിനിറ്റ് അടച്ചു വേവിക്കുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here