ചപ്പാത്തി ഇഷ്ടമില്ലാത്തവര്‍ക്ക് ഒരു കിടിലന്‍ ഐറ്റം; രാത്രിയിലൊരുക്കാം സ്‌പെഷ്യല്‍ വിഭവം

ചപ്പാത്തി ഇഷ്ടമില്ലാത്തവര്‍ക്ക് ഒരു കിടിലന്‍ ഐറ്റം, രാത്രിയിലൊരുക്കാം സ്‌പെഷ്യല്‍ വിഭവം. ചപ്പാത്തി കഴിച്ച് മടുത്തവര്‍ക്കുവേണ്ടിയാണ് ഇന്നത്തെ വിഭവം. നല്ല കടിലന്‍ രുചിയില്‍ പാല്‍ പൊറോട്ട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേരുവകള്‍

1. മൈദ/ ഗോതമ്പ് പൊടി -രണ്ടു കപ്പ്

2. മുട്ട – ഒന്ന്

3. പാല്‍ – ഒരു കപ്പ്

4. പഞ്ചസാര – ഒരു ടേബിള്‍സ്പൂണ്‍

5. ഉപ്പ് – ആവശ്യത്തിന്

6. നെയ്യ് – 1 ടേബിള്‍സ്പൂണ്‍

7. പാല്‍പ്പൊടി – രണ്ട് ടേബിള്‍ സ്പൂണ്‍

8. നെയ്യ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒന്നു മുതല്‍ ആറു വരെയുള്ള ചേരുവകള്‍ നന്നായി കുഴച്ചെടുക്കുക.

പാല്‍ അല്‍പാല്‍പമായി ചേര്‍ത്തു കുഴയ്ക്കണം. നല്ല മയത്തില്‍ കുഴച്ചതിന് ശേഷം അരമണിക്കൂര്‍ മൂടിവയ്ക്കുക.

കുഴച്ച മാവില്‍ നിന്നും നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകള്‍ എടുത്ത് ചപ്പാത്തി പോലെ പരത്തുക. ഇതില്‍ അല്‍പം നെയ്യ് പുരട്ടി അല്പം പാല്‍ പൊടി വിതറുക.

നാലു വശത്തുനിന്നും ചതുരാകൃതിയില്‍ മടക്കുക.

വീണ്ടും കനം കുറച്ചു പരത്തി ദോശക്കല്ലില്‍ ചുട്ടെടുക്കുക. അല്പം നെയ്യ് അല്ലെങ്കില്‍ ബട്ടര്‍ പുരട്ടി ചുട്ടെടുത്താല്‍ രുചി കൂടും.

Also Read : വീട്ടിലെ ഫ്രിഡ്ജ് നിറയെ കറയും അഴുക്കുമാണോ ? വെറും 5 മിനുട്ടിനുള്ളില്‍ വൃത്തിയാക്കാന്‍ എളുപ്പവഴി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News